വധശിക്ഷ വടക്കൻ കൊറിയയിൽ
വടക്കൻ കൊറിയയിൽ മരണശിക്ഷ നിലവിലുണ്ട്. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കുക. മോഷണം, കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കള്ളക്കടത്ത്, രാജ്യദ്രോഹം, ചാരവൃത്തി, ഭരണകൂടത്തിനെതിരേ പ്രവർത്തിക്കുക, മറ്റു രാജ്യങ്ങളിലേയ്ക്ക് കൂറുമാറുക, കടൽക്കൊള്ള, സർക്കാരിന്റെ അനുമതിയില്ലാത്ത മാദ്ധ്യമങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുക, പൊതുവിശ്വാസത്തിനെതിരായ മത പ്രചാരണം നടത്തുക തുടങ്ങിയ പല കുറ്റങ്ങൾക്കും ഇത് നൽകിവരുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന് ഇപ്പോൾ ഇതെപ്പറ്റിയുള്ള അറിവുകൾ കൂറുമാറിയവരിൽ നിന്നും ലഭിച്ചവയാണ്.
ദക്ഷിണ കൊറിയയിലേയ്ക്ക് കൂറുമാറിയ ഉത്തര കൊറിയക്കാർ നടത്തുന്ന ഡൈലി എൻ.കെ. എന്ന ജനാധിപത്യാനുകൂല ഓൺലൈൻ ദിനപത്രം അവകാശപ്പെടുന്നത് 2007 ഒക്ടോബർ 5-ന് 74 വയസുകാരനായ ഒരാളെ സൻചിയോൺ എന്ന സ്ഥലത്തുവച്ച് 170,000 ആൾക്കാരുടെ മുന്നിൽ വച്ച് വധിച്ചതായി ഒരു ദക്ഷിണ കൊറിയൻ സഹായ ഏജൻസി റിപ്പോർട്ട് ചെയ്തു എന്നാണ്. ദേശീയതാവാദിയാണെന്ന് തെറ്റായി അവകാശപ്പെട്ടു എന്നതായിരുന്നത്രേ കുറ്റം. [1] ഫോക്സ് ന്യൂസ് എന്ന ചാനൽ റിപ്പൊർട്ട് ചെയ്തത് അന്താരാഷ്ട്ര ടെലിഫോൺ കോളുകൾ ചെയ്തതിനായിരുന്നു ശിക്ഷ നടപ്പാക്കിയതെന്ന് സഹായ ഏജൻസി പറഞ്ഞു എന്നാണ്. [2] വധശിക്ഷ കാണാൻ കൂടിയ ആൾക്കാർ തിരിച്ചു പോകവെ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിക്കുകയും മുപ്പത്തിനാലു പേർക്ക് പരിക്കുപറ്റുകയും ചെയ്തുവത്രേ. [1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "A Suncheon Factory Manager Publicly Executed for the Crime of Hiding Identity". Daily NK. August 30, 2009.
- ↑ 2.0 2.1 "150,000 Witness North Korea Execution of Factory Boss Whose Crime Was Making International Phone Calls". Fox News. 2009-04-28.