വധശിക്ഷ ഹോങ്ക് കോങ്ങിൽ
വധശിക്ഷ ഹോങ്ക് കോങ്ങിൽ 1993-ൽ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടിട്ടുണ്ട്.
വധശിക്ഷ നൽകപ്പെട്ടിരുന്ന കുറ്റങ്ങൾ
തിരുത്തുക1993-നു മുൻപ് ഹോങ്ക് കൊങ് കോളനി നിലവിൽ വന്ന കാലം മുതൽക്കേ കൊലപാതകം, മരണത്തിൽ കലാശിക്കുന്ന തട്ടിക്കൊണ്ടു പോകൽ, കടൽക്കൊള്ള എന്നീ കുറ്റങ്ങൾക്ക് സാധാരണ ഉപയോഗത്തിലിരുന്ന ശിക്ഷാ രീതിയായിരുന്നു വധശിക്ഷ. [1]
നിർത്തലാക്കൽ
തിരുത്തുക1966 നവംബർ 16-ന് നടന്ന അവസാന ശിക്ഷയ്ക്കു ശേഷം വധശിക്ഷകൾ താൽക്കാലിക നടപടി എന്ന നിലയിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. [2] അതിനു ശേഷം ഹോങ്ക് കോങ് ഗവർണർ എല്ലാ വധശിക്ഷകളും ജീവപര്യന്തം തടവായി തെന്റെ അധികാരമുപയോഗിച്ച് മാറ്റിക്കൊണ്ടിരുന്നു. [3] 1993 ഏപ്രിലിൽ ഹോങ്ക് കോങ്ങിൽ വധശിക്ഷ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടു. [4] അതിനു ശേഷം ജീവപര്യന്തം തടവാണ് ഹോങ്ക് കോങ്ങിലെ ഏറ്റവും കൂടിയ ശിക്ഷ.
ചൈനയുമായി പുനഃസംയോജനം കഴിഞ്ഞ ശേഷവും "ഒരു രാജ്യം രണ്ടു വ്യവസ്ഥകൾ" എന്ന തത്ത്വമനുസരിച്ച് ഹോങ്ക് കോങ് നിയമത്തിൽ വധശിക്ഷ നിരോധിതമായി തുടരുന്നു. [5] ചൈനയിൽ വധശിക്ഷ നിലവിലുണ്ട്.
അവലംബം
തിരുത്തുക- ↑ "Victoria Prison Decommissioning Open Day". The Government of the Hong Kong Special Administrative Region of the People's Republic of China.
- ↑ "A Chronology of CSD's Development and Penal Measures of Hong Kong". Hong Kong Correctional Services. Archived from the original on 2011-07-19. Retrieved 2012-06-25.
- ↑ "WORLD FACTBOOK OF CRIMINAL JUSTICE SYSTEMS - HONG KONG by Ian Dobinson". Bureau of Justice Statistics, U.S. Department of Justice. Archived from the original on 2006-05-03. Retrieved 2012-06-25.
- ↑ "Victoria Prison Decommissioning Open Day". The Government of the Hong Kong Special Administrative Region of the People's Republic of China.
- ↑ "Basic Law in Full Text". The Government of the Hong Kong Special Administrative Region of the People's Republic of China.