കനോയിംഗ്

(Canoeing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു കായിക വിനോദമാണ് കനോയിംഗ്. ഒരു തുഴ മാത്രമുള്ള ചെറുവള്ളം തുഴയുന്ന ഒരു തുഴച്ചിൽ ആണ് കനോയിംഗ്. പുരാതന കാലത്ത് ജലഗതാഗതത്തിനുള്ള മാർഗ്ഗമായിരുന്നു കനോയിംഗ്. ആധുനിക കനോയിംഗ് ആരംഭിച്ചത് 19ആം നൂറ്റാണ്ടിൽ 1924ലാണ്. ആസ്ട്രിയ, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഇന്റർ നാഷണൽ കനോയിംഗ് ഫെഡറേഷൻ എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയ ആദ്യത്തെ കനോയിംഗ് കൂട്ടായ്മ സ്ഥാപിച്ചത്. 1936 മുതൽ ഒളിമ്പിക് ഗെയിംസിലെ ഒരു മത്സര ഇനമാണ് കനോയിംഗ്. [1][2]

Canoeing
WW Open Canoe in Big Water
സ്വഭാവം
ഒളിമ്പിക്സിൽ ആദ്യം1936

മത്സര ഇനങ്ങൾ

തിരുത്തുക

സ്പ്രിന്റ് കനോയിയാണ് മത്സരാധിഷ്ടിതമായ പ്രധാന കായിക ഇനം. കനോയി പോളോ, വൈറ്റ് വാട്ടർ കനോയിംഗ്, കനോയി മാരത്തൺ, ഐസിഎഫ് കനോയി മാരത്തൺ, പ്ലെ ബോട്ടിങ് എന്നിവയാണ് മറ്റു മത്സര ഇനങ്ങൾ.

കനോയിംഗിന്റെ ഒരു വിനോദ രൂപമാണ് കനോയി ക്യാപിങ്‌.

സവിശേഷതകളുടെ അടിസ്ഥാനത്തിൽ കനോയിംഗ് വിവിധ തരത്തിലുണ്ട്:-[3]

വിനോദത്തിനായുള്ള കനോയിംഗ്

തിരുത്തുക

ലഘുവായതും ഭാരം കുറഞ്ഞതും ഈട് നിൽക്കുന്നതുമായ ചെറുതോണികളാണ് വിനോദത്തിനായുള്ള കനോയിംഗിന് വ്യാപകമായി ഉപയോഗിക്കുന്നത്. സാധാരണയായി അലുമിനിയം അല്ലെങ്കിൽ പ്ലാസ്റ്റിക് കൊണ്ടാണ് ഇത്തരം തോണികൾ നിർമ്മിക്കുന്നത്.

അഡ്വാൻസ്ഡ് കനോയിംഗ്

തിരുത്തുക

കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട വേഗതയുമുള്ള ചെറു തോണികളുടെ പരിഷ്‌കരിച്ച രൂപമാണ് ഇവ. മത്സ്യ ബന്ധനം പക്ഷി നിരീക്ഷണം എന്നിവ ആഗ്രഹിക്കുന്ന കനോയിംഗ്‌സ്‌നേഹികൾക്കായി രൂപ കൽപ്പന ചെയ്തതാണ് ഇവ

വൈറ്റ് വാട്ടർ കനോയിംഗ്

തിരുത്തുക

നദികളിലും വൈറ്റ് വാട്ടറിലും തുഴയാൻ പാകത്തിൽ നിർമ്മിക്കുന്ന ചെറുതോണികളാണ് ഇവ. മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ മുങ്ങുന്നതിൽ നിന്ന് തടയുന്നതിനുള്ള സജ്ജീകരണങ്ങളും ഇവയിൽ ലഭ്യമാണ്.

റൈസിങ് കനോയി

തിരുത്തുക

കായിക പ്രവർത്തനങ്ങൾക്കും കനോയിംഗ് പ്രൊഫഷണലുകൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഇത്തരം തോണികൾ. ഫൈബർ ഗ്ലാസ്, കേവ്‌ലാർ എന്നിവ കൊണ്ട് നിർമ്മിച്ചവയായിരിക്കും ഇവ. വളരെ കനം കുറഞ്ഞതും വളരെ ശക്തവുമായിരിക്കും ഇവ

  1. "Canoe/Kayak Sprint Equipment and History". Olympic.org. International Olympic Committee. Retrieved 28 May 2016.
  2. "Rio 2016 Olympics: Know your sport — Canoeing". indianexpress.com. Retrieved 10 August 2016.
  3. "The Different Types of Canoes". paddling.about.com. Retrieved 10 August 2016.
"https://ml.wikipedia.org/w/index.php?title=കനോയിംഗ്&oldid=2402576" എന്ന താളിൽനിന്ന് ശേഖരിച്ചത്