കാലിസ്റ്റിമോൺ

(Callistemon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈർട്ടേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് കാലിസ്റ്റിമോൺ. 1814 ലാണ് കാലിസ്റ്റിമോൺ ഒരു ജീനസ്സായി നിർദ്ദേശിക്കപ്പെട്ടത്.[2] ഈ ജീനസ്സ് ഓസ്ട്രലിയയിൽ സാധാരണയായി കാണപ്പെടുന്നു. കാലിസ്റ്റിമോൺ ജീനസ്സിലെ ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലും ഇവ കൃഷിചെയ്യപ്പെടുന്നുണ്ട്. ഇവയുടെ ഇലകൾ സുഗന്ധമുള്ളവയാണ്.[3]

ബോട്ടിൽബ്രഷുകൾ
ചുവന്ന ബോട്ടിൽബ്രഷ് പൂങ്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Callistemon

കുപ്പികൾ കഴുകാനുപയോഗിക്കുന്ന ബ്രഷുകൾ പോലെയാണ് ഇവയുടെ പൂക്കൾ അതുകൊണ്ട് ബോട്ടിൽബ്രഷുകൾ (bottlebrushes )എന്നാണ് കാലിസ്റ്റിമോൺ സ്പീഷിസുകളെ സാധാരണയായി വിളിക്കുന്നത്. ആകർഷണീയമായ പൂക്കളുള്ള കാലിസ്റ്റിമോണുകൾ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സാധാരണയായി പുഷ്പിക്കാറ്. പൂക്കളുടെ പ്രകടമായ ഭാഗം പരാഗരേണുക്കളാൽ സമൃദ്ധമായ കേസരമാണ്. പുഷ്പദലം പെട്ടെന്ന് കാണാൻ കഴിയാത്തവയാണ്. സ്പീഷിസുകൾക്കനുസരിച്ച് പൂക്കളുടെ നിറങ്ങൾക്കും വ്യത്യാസം വരുന്നു (ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച, വെള്ള).

 
പൂക്കൾ കൊഴിഞ്ഞതിനു് ശേഷം വിത്തുകൾ അവശേഷിക്കുന്നു
 
കാലിസ്റ്റിമോൺ സിട്രിനസ്
 
കാലിസ്റ്റിമോൺ പാല്ലിഡസ്
 
കാലിസ്റ്റിമോൺ വിമിനാലിസ്

സ്പീഷിസുകൾ

തിരുത്തുക

50 ഓളം സ്പീഷിസുകളുണ്ട്. അവ താഴെ കൊടുക്കുന്നു.[4]

  1. "Genus: Callistemon R. Br". Germplasm Resources Information Network. United States Department of Agriculture. 2009-01-27. Archived from the original on 2009-05-23. Retrieved 2010-04-21.
  2. Brown, Robert. 1814. Voyage to Terra Australis 2(App. 3): 547
  3. "Callistemon Melaleuca Bottlebrushes, Paperbarks Honey Myrtles". 7.11.2010. Retrieved 20 ഫെബ്രുവരി 2016. {{cite journal}}: |first1= missing |last1= (help); Check date values in: |date= (help); Cite journal requires |journal= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  4. "Callistemon R.Br.'". APNI. Retrieved 22 July 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാലിസ്റ്റിമോൺ&oldid=3628198" എന്ന താളിൽനിന്ന് ശേഖരിച്ചത്