കാലിബർ
(Caliber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തോക്കിന്റെ ബാരലിന്റെ ഉൾവ്യാസത്തെ പറയുന്ന പേരാണ് കാലിബർ. ആ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ ബാഹ്യവ്യാസം എന്നു പറഞ്ഞാലും ശരിയാകും.[1]
എന്നാൽ വലിയ തോക്കുകളിലോ യുദ്ധടാങ്കുകളിലെ പീരങ്കികളുടെയോ കാര്യമെടുക്കുമ്പോൾ കാര്യം മാറുന്നു. അവിടെ ബാരലിന്റെ ഉൾവ്യാസത്തെയല്ല മറിച്ച് ബാരലിന്റെ നീളത്തെ വ്യാസം കൊണ്ട് ഹരിച്ച് കിട്ടുന്ന മൂല്യത്തെയാണ് കാലിബർ എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു തോക്കിന്റെ കാലിബർ 140mmx50 എന്നു പറഞ്ഞാൽ ആ തോക്കിന്റെ ബാരലിന്റെ വ്യാസം 140മില്ലി മീറ്ററും നീളം 7000മില്ലി മീറ്ററും (140മി.മീx50) (അതായത് 7 മീറ്റർ)ആണെന്നാണ്.
അവലംബം
തിരുത്തുക- ↑ "Calibre ബ്രിട്ടാനിക്കയിലെ വിവരണം". Britannica. Retrieved 16 സെപ്റ്റംബർ 2015.