സി.എൻ.ഒ. ചക്രം

(CNO cycle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നക്ഷത്രങ്ങളിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രമുഖമായ ഒരു പ്രക്രിയ ആണ് സിഎൻഒ ചക്രം അഥവാ CNO Cycle. കാമ്പിലെ താപനില 16 X 107 K യിലും അധികം ഉള്ള ഭീമൻ നക്ഷത്രങ്ങളിലാണ് സാധാരണ CNO Cycle വഴി ഊർജ്ജം ഉല്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ കാർബൺ ഒരു ഉത്പ്രേരകമായി വർത്തിക്കുന്നു. ഈ പ്രക്രിയ 1939-ൽ ഹാൻസ് ബെഥെ എന്ന വിശ്രുത ശാസ്ത്രജ്ഞൻ ആണ് കണ്ടെത്തിയത്. കാർബൺ (C) അണുമർമ്മം ഒരു പ്രോട്ടോണിനെ ആവാഹിച്ച് വിവിധ പ്രക്രിയകളുടെ അവസാനം ഹീലിയം അണുകേന്ദ്രം ഉണ്ടാക്കുന്നു. ഈ പ്രകിയകളുടെ ഇടയ്ക്ക് നൈട്രജനും (N) ഓക്സിജനും (O) ഒക്കെ ഉണ്ടാവുന്നു. അതു കൊണ്ടു ഈ പ്രക്രിയയയെ CNO Cycle എന്നു പറയുന്നു. CNO Cycle -ലെ ആറു റിയാക്ഷനുകൾ താഴെ പറയുന്നവ ആണ്.

സി.എൻ.ഒ. ചക്രത്തിന്റെ രൂപരേഖ
12
6
C
 
1
1
H
 
→  13
7
N
 
γ      1.95 MeV
13
7
N
 
    →  13
6
C
 
e+  νe  2.22 MeV
13
6
C
 
1
1
H
 
→  14
7
N
 
γ      7.54 MeV
14
7
N
 
1
1
H
 
→  15
8
O
 
γ      7.35 MeV
15
8
O
 
    →  15
7
N
 
e+  νe  2.75 MeV
15
7
N
 
1
1
H
 
→  12
6
C
 
4
2
He
 
    4.96 MeV

4 ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു എന്നതാണ്‌ മുകളിലെ പ്രക്രിയയുടെ ആകെ തുക. ഒപ്പം ഊർജ്ജവും ന്യൂട്രിനോകളും പുറത്തു വരുന്നു. ഈ പ്രക്രിയകളുടെ അവസാനം കാർബൺ തിരിച്ചു കിട്ടുന്നു. അതിനാൽ അത് തുടർച്ചയായി ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സി.എൻ.ഒ._ചക്രം&oldid=1694162" എന്ന താളിൽനിന്ന് ശേഖരിച്ചത്