ബൈ
(Bye (cricket) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിക്കറ്റിൽ ബൈ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ബാറ്റ്സ്മാന്റെ ബാറ്റിലോ, ശരീരത്തോ കൊള്ളാതെ പോകുന്ന പന്തുകളിൽ ബാറ്റിങ് ടീം നേടുന്ന റൺസാണ്[1].സാധാരണ ഗതിയിൽ ബാറ്റിലോ, ശരീരത്തോ കൊള്ളാതെ പോകുന്ന പന്തുകൾ വിക്കറ്റ് കീപ്പറുടെ കൈയിലേക്കാണ് എത്തുന്നത്. ഏതെങ്കിലും കാരണങ്ങൾ കൊണ്ട് വിക്കറ്റ് കീപ്പറിന് പിടിക്കാൻ സാധിക്കാത്ത പന്തുകൾ ബൗണ്ടറിയിലേക്ക് പോവുകയോ, ബാറ്റ്സ്മാൻ റണ്ണിനായി ഓടുകയോ ചെയ്യാം അത്തരം സാഹചര്യങ്ങളിൽ ബൈ റണ്ണായി ആണ് അത് പരിഗണിക്കപ്പെടുന്നത്. ബൈകൾ ബാറ്റ്സ്മാന്റെ റൺസിനൊപ്പം കൂട്ടാറില്ല. ടീമിന്റെ അധിക റണ്ണുകൾ അഥവാ എക്സ്ട്രാകൾക്കൊപ്പമാണ് അത് കൂട്ടപ്പെടുന്നത്.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബൈകൾ പരിഗണിക്കപ്പെടാറില്ല:
- നോബോളുകളിൽ നേടുന്ന ബൈ റണ്ണുകൾ.
- വൈഡുകളിൽ നേടുന്ന ബൈ റണ്ണുകൾ.
മേല്പറഞ്ഞവ ബോളറിന്റെ പിഴവായി പൊതുവേ പരിഗണിക്കപ്പെടുന്നതിനാൽ ഇത്തരം ബൈകൾ യഥാക്രമം നോബോളുകളും വൈഡുകളുമായാണ് കണക്കാക്കപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "Law 26 bye and leg bye". Archived from the original on 2012-09-14. Retrieved 2012-08-31.