ബർമ്മീസ് ക്യാറ്റ്

(Burmese kyat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബർമ്മയിലെ കറൻസിയാണ് ബർമ്മീസ് ക്യാറ്റ് അല്ലെങ്കിൽ ബർമീസ് ചാറ്റ് (/kiˈɑːt/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈɑːt/ or /ˈkjɑːt/;[1] ബർമ്മീസ്: ကျပ် [tɕaʔ]; ISO 4217 code MMK). "K" (ഏകം) അല്ലെങ്കിൽ "Ks" (ബഹുവചനം) എന്ന് ഇതിനെ ചുരുക്കി എഴുതുന്നു.

ബർമ്മീസ് ക്യാറ്റ്
പ്രമാണം:1 Kyat.jpg പ്രമാണം:1000 Kyat .jpg
1 ക്യാറ്റ് (1990)1,000 ക്യാറ്റ്സ്് (2004)
ISO 4217 codeMMK
Central bankസെൻട്രൽ ബാങ്ക് ഓഫ് മ്യാന്മാർ
 Websitewww.cbm.gov.mm
User(s) Myanmar
Inflation7%
 SourceThe World Factbook, 2016 est.
Subunit
1100പ്യ
SymbolK
Coins
 Freq. usedK5, K10, K50, K100.
 Rarely usedK1
Banknotes
 Freq. usedK5, K10, K20, K50, K100, K200, K500, K1000, K5000, K10,000.
 Rarely used50 pyas, K1.

നിലവിലെ വിനിമയ നിരക്കുകൾ

തിരുത്തുക

2001-2012 കാലയളവ് മുതൽ,ഔദ്യോഗിക വിനിമയ നിരക്ക് പ്രതി യു.എസ്. ഡോളറിന് 5.75 - 6.70 ക്യാറ്റുകൾ (8.20 to 7.00 kyats per euro) എന്നാണ്.

ഇപ്പോഴത്തെ MMK വിനിമയ നിരക്കുകൾ
ഗൂഗിൾ ഫിനാൻസിൽ: AUD CAD CHF EUR GBP HKD JPY USD
യാഹൂ! ഫിനാൻസിൽ: AUD CAD CHF EUR GBP HKD JPY USD
എക്സ്.ഇ-ഇൽ: AUD CAD CHF EUR GBP HKD JPY USD
ഒണാഡയിൽ: AUD CAD CHF EUR GBP HKD JPY USD
എഫെക്സ്ടോപ്.കോം-ഇൽ: AUD CAD CHF EUR GBP HKD JPY USD

ചരിത്രം

തിരുത്തുക

ആദ്യത്തെ ക്യാറ്റ്, 1852-1889

തിരുത്തുക
 
1 വെള്ളി ക്യാറ്റ്, 1872

1889-വരെ ബർമ്മയിൽ പ്രചാരത്തിലുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾക്കും, വെള്ളിനാണയങ്ങൾക്കും കൂടിയുള്ള പൊതുവേയുള്ള പേരായിരുന്നു ക്യാറ്റ്. ഒരു ക്യാറ്റിന്റെ 20 പെ ആയി വിഭജിച്ചിരിക്കുന്നു, 4 പ്യ കൂടുന്നതാണ് ഇത്. 2പെ, 4പെ എന്നിവ യഥാക്രമം മ്യു, മാറ്റ് എന്നും അറിയപ്പെടുന്നു. പേരിനുമാത്രമായി, 16 വെള്ളില്യാറ്റുകൾ ചേരുന്നതായിരുന്നു 1 സ്വർണ്ണ ക്യാറ്റ്. വെള്ളിക്യാറ്റിന്റെ മൂല്യം ഒരു ഇന്ത്യൻ രൂപയ്ക്ക് തുല്യമായിരുന്നു. ആയതിനാൽ ബ്രിട്ടീഷുകാർ ബർമ്മയിൽ അധിനിവേശിച്ചതോടെ ക്യാറ്റിനു പകരമായി ഇന്ത്യൻ രൂപയും പ്രചാരത്തിൽ വന്നു.

രണ്ടാമത്തെ ക്യാറ്റ്, 1943-1945

തിരുത്തുക

1942-ൽ ജപ്പാൻ ബർമ്മ കീഴടക്കിയതിനെ തുടർന്ന്, അവർ പുതിയ ഒരു കറൻസി കൊണ്ടുവന്നു. ബർമ്മീസ് രൂപയെ ആധാരമാക്കിയായിരുന്നു ഇത്. പിന്നീട് ഇവയ്ക്ക് പകരമായി ക്യാറ്റ് ബാങ്ക് നോട്ടുകളും വന്നു. ഈ ക്യാറ്റ് 100 സെന്റുകളായാണ് വിഭജിച്ചിരുന്നത്. പിന്നീട് നടന്ന യുദ്ധങ്ങൾക്കുശേഷം 1945-ൽ ബർമ്മീസ് രൂപ വീണ്ടും കൊണ്ടുവന്നതോടുകൂടി ഈ ക്യാറ്റിന്റെ മൂല്യം നഷ്ടപ്പെട്ടു.

മൂന്നാമത്തെ ക്യാറ്റ്, 1952-

തിരുത്തുക

ഇന്ന് പ്രചാരത്തിലുള്ള ക്യാറ്റ് 1952 ജൂലൈ 1നാണ് നിലവിൽ വന്നത്. ബർമീസ് രൂപയ്ക്ക് ബദലായിരുന്നു ഈ പുതിയ നാണയം. ഇത്തവണ ക്യാറ്റിനെ വിഭജിച്ചിരുന്നത് 100 പ്യ ആയിട്ടാണ്.

നാണയങ്ങൾ

തിരുത്തുക

ആദ്യ ക്യാറ്റ്

തിരുത്തുക

1852ൽ, ബർമീസ് രാജാവായിരുന്ന മിൻഡോൺ, റോയൻ മിന്റ് എന്ന നാണയം കൊണ്ടുവന്നു. നാണയത്തിന്റെ അച്ച് പാരീസിലായിരുന്നു നിർമ്മിച്ചത്. 1 പെ, 1 മ്യു (2 പെ), 1 മാറ്റ് (4 പെ), 5 മ്യു (10 പെ) 1 ക്യാറ്റ് എന്നിങ്ങനെയുള്ള നാണയങ്ങൾ വെള്ളിയിലും, 1 പെ 1 മ്യു നാണയങ്ങൾ സ്വർണ്ണത്തിലും നിർമ്മിച്ചു.

രണ്ടാമത്തെ ക്യാറ്റ്

തിരുത്തുക

ഈ കറനിയോടൊപ്പം പുതിയ നാണയങ്ങൾ ഒന്നുമ്മ് തന്നെ കൊണ്ടുവന്നില്ല.

മൂന്നാമത്തെ ക്യാറ്റ്

തിരുത്തുക

1956-ൽ, 1, 5, 10, 25, 50 എന്നീ മൂല്യങ്ങളുള്ള പ്യാകളും 1ക്യാറ്റ് നാണയവും അവതരിപ്പിച്ചു.

നിലവിലെ കറൻസി നോട്ടുകൾ

തിരുത്തുക
നിലവിലെ ശ്രേണി
ചിത്രം മൂല്യം അളവ് പ്രധാന

നിറം

വിവരണം Date of issue കുറിപ്പ്
മുൻഭാഗം പിൻഭാഗം മുൻഭാഗം പിൻഭാഗം വാട്ടർമാർക്ക്
    50 പ്യാസ് 110 × 55 mm മുൻഭാഗം: പർപ്പിൾ, ഓറഞ്ച്

പിൻഭാഗം: വിവിധനിറങ്ങൾ

Saung gauk Guilloché pattern "BCM" 27 മാർച്ച് 1994
    K1 ഓറഞ്ച് ബൊഗ്യൊകെ ഓങ് സാൻ Guilloché pattern ബൊഗ്യൊകെ ഓങ് സാൻ 1 മാർച്ച് 1990
    K1 നീല-പർപിൾ ചിന്തെ Boat-rowing at Kandawgyi Lake, Yangon "BCM" 31 ഒക്ടോബർ 1996
    K5 130 × 60 mm തവിട്ട്-നീല Chinlone cane ball game Chinthe 1 മേയ് 1995
Chinthe bust over value 1997
    K10 പർപ്പിൾ A karaweik (royal regalia boat) Chinthe 1 മേയ് 1995
Chinthe bust over value 1997
    K20 145 × 70 mm പച്ച പീപ്പിൾസ് പാർക്കും, എലിഫന്റ് ഫൗണ്ടനും, യംഗൂൺ Chinthe bust over value 27 മാർച്ച് 1994
    K50 ഓറഞ്ച്-തവിട്ട് Lacquerware artisan Chinthe 27 മാർച്ച് 1994
Chinthe bust over value 1997
    K100 നീല, പച്ച, പിങ്ക് ക്ഷേത്ര പുനഃരുദ്ധാരണം Chinthe 27 മാർച്ച് 1994
Chinthe bust over value
[2] [3] K200 165 × 80 mm കടും പച്ച ആനയും തേക്ക് തടിയും Chinthe 27 മാർച്ച് 1990; 1998 Value below watermark
Chinthe bust over value
    150 × 70 mm Chinthe bust over value 11 ഡിസംബർ 2004 Value above watermark
[4] [5] K500 165 × 80 mm പർപ്പിൾ- തവിട്ട് A General Mahabandoola statue being painted Chinthe 27 മാർച്ച് 1994 Value above watermark
Chinthe bust over value
    150 × 70 mm Chinthe bust over value 10 ഒക്ടോബർ 2004 Value below watermark
    K1000 165 × 80 mm പച്ച-പർപ്പിൾ ഫിനാൻസ് റെവന്യു മന്ത്രാലയം Chinthe നവംബർ 1998 Value above watermark
Chinthe bust over value
    150 × 70 mm Chinthe bust over value 11 ഒക്ടോബർ 2004 Value below watermark
    K5000 150 × 70 mm ഓറഞ്ച്-പിങ്ക് ആന Pyidaungsu Hluttaw (Assembly of the Union) legislature buildings in Zeya Theddhi Ward of Naypyidaw Elephant profile over value 1 ഒക്ടോബർ 2009[6] Value below watermark
    K10,000 [7] 150 × 70 mm നീല, ചുവപ്പ്, പർപ്പിൾ, പച്ച, തവിട്ട പിന്നെ മഞ്ഞ Defaced State Seal of Myanmar (Features a lotus and a pair of elephant, instead of a star, a pair of Chinthe lion and the Armiger as in the Original State Seal) Mandalay Royal Palace Moat Lotus Flower profile over value 15 ജൂൺ 2012 Value below watermark
  1. Jones, Daniel (2003) [1917], English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2 {{citation}}: Unknown parameter |editors= ignored (|editor= suggested) (help)
  2. "Banknote World - World Currency & Paper Money Collectors". Archived from the original on 14 ഏപ്രിൽ 2008.
  3. "Banknote World - World Currency & Paper Money Collectors". Archived from the original on 14 ഏപ്രിൽ 2008.
  4. "Banknote World - World Currency & Paper Money Collectors". Archived from the original on 28 ജൂൺ 2011.
  5. "Banknote World - World Currency & Paper Money Collectors". Archived from the original on 28 ജൂൺ 2011.
  6. "Myanmar new 5,000-kyat note confirmed". Archived from the original on 2011-06-25. Retrieved 2017-11-08.
  7. [1] Archived 31 May 2013 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബർമ്മീസ്_ക്യാറ്റ്&oldid=3821799" എന്ന താളിൽനിന്ന് ശേഖരിച്ചത്