ബൻവാങ്സ
ബുൻവാങ്സ (" ഫ്രാൻഗ്രാന്റ് ഇംപീരിയൽ ടെമ്പിൾ") എന്നത് കൊറിയയിലെ പഴയ സില്ല കാലഘട്ടത്തിലെ ഒരു ക്ഷേത്ര സമുച്ചയമാണ്.[1] ഗിയോങ്ജൂജിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 634- ൽ ക്വീൻ സിയോൺഡോക്കിന്റെ നേതൃത്വത്തിൽ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നു. [1] ഒരു ചെറിയ കൂട്ടം ആരാധകർ ഇവിടെ ഉപയോഗിച്ചുവരുന്നുണ്ട്. രാജവംശത്തെ ബുദ്ധൻ അനുഗ്രഹിക്കാനായി സംസ്ഥാനത്തിന്റെ സിലി സാമ്രാജ്യത്തിലെ നിരവധി ഏക്കർ സ്ഥലത്ത് നിർമ്മിച്ച നാലു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്.[1]നശിപ്പിക്കപ്പെട്ട ഹുവാൻഗ്നിയോങ്ങ്സ ക്ഷേത്രത്തിന് അടുത്താണ് ഇത് കിടക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പ്രദേശമായ ഗിയോങ്ജൂ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളുടെ ഭാഗമാണ് ഇത്.
ബൻവാങ്സ | |
Korean name | |
---|---|
Hangul | 분황사 |
Hanja | 芬皇寺 |
Revised Romanization | Bunhwangsa |
McCune–Reischauer | Punhwangsa |
ദേശീയ ട്രെഷർ നമ്പർ .30
തിരുത്തുകസില്ല സാമ്രാജ്യത്തിലെ ഏറ്റവും പഴക്കമുള്ള പഗോഡ എന്നറിയപ്പെടുന്ന ബൻവാംഗ്സ പഗോഡ (ബൻഹങ്ഗ്ങ് സിയോക്ടാപ്പ്, അക്ഷരാർഥത്തിൽ "ബൻവാങ്ഗ്വയിലെ ശിലാ പഗോഡ" എന്നാണർത്ഥം).ശ്രദ്ധയേറിയ ഒരു നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ്.[1]ദക്ഷിണ കൊറിയൻ ഗവൺമെന്റ് 1962 ഡിസംബർ 20-ന് ദക്ഷിണ കൊറിയയുടെ നാഷണൽ ട്രഷർ ഓഫ് പഗോഡ ആയി നാമകരണം ചെയ്തു.[2]ചൈനയിലെ ടാങ് രാജവംശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പഗോഡ. ഇഷ്ടികകൊണ്ട് നിർമ്മിച്ച ടാങ് പഗോഡകളിൽ നിന്ന് വ്യത്യസ്തമായി, സില്ല കെട്ടിടനിർമ്മാണക്കാർ ഇഷ്ടികകൾ പോലെ കറുത്ത സുന്ദര കല്ലുകൾ ഉപയോഗിച്ചു.[1][2]പഗോഡയുടെ ഓരോ നിലയും ക്രമാനുഗതമായി ചെറുതാണ്. ഓരോ നിലയുടെ മേൽക്കൂരയും ഒരു സ്റ്റെയർകേസിന്റെ പോലെയുള്ള രീതിയിൽ ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പഗോഡയുടെ മൂന്നു നിരകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. പഗോഡ ആദ്യഘട്ടത്തിൽ ഒൻപത് നില ഉയരമുള്ള കെട്ടിടമായിരുന്നു..[2]
ഒരിക്കൽ പൊള്ളയായെങ്കിലും, പഗോഡയുടെ തകർന്ന നിലകളുടെ അവശിഷ്ടങ്ങൾ കൊണ്ട് പഗോഡയുടെ മധ്യഭാഗം നിറഞ്ഞിരിക്കുന്നു. 1915- ൽ ഖനനവും പുനരാവിഷ്കരണവും നടത്തുന്നതിനിടയിൽ ജപ്പാൻകാർ ഒരു സാരൈറ അല്ലെങ്കിൽ റെലിക് ബോക്സ് കണ്ടെത്തിയിരുന്നു. സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾക്കിടയിൽ ഒളിപ്പിക്കപ്പെട്ട ഒരു പൂജാരിയുടെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.[1][2] സ്വർണ്ണം, കല്ല് ആഭരണങ്ങൾ, നാണയങ്ങൾ, കത്രിക, സൂചി എന്നിവപോലുള്ള വിലയേറിയ പുരാവസ്തുക്കളും പഗോഡയിൽ കാണപ്പെട്ടിരുന്നു. രാജകുടുംബത്തിലെ ഒരു സ്ത്രീ, ഒരുപക്ഷേ ക്വീൻ സിയോൻഡിയോക്ക് തന്നെയും ആയിരിക്കാം, ആ വസ്തുക്കൾ അവരുടെ സ്വന്തമായിരുന്നതായി സൂചിപ്പിക്കുന്നു. [1]പഗോഡയുടെ ഓരോ വശങ്ങളിലും പഗോഡയുടെ ഉള്ളിൽ പ്രവേശനവാതിലുകളുണ്ടായിരുന്നിരിക്കാം. ഓരോ കവാടത്തിലും കാവൽനിൽക്കുന്ന കാവൽക്കാരനെ ഗ്യൂംഗൻ-യോക്സ എന്നുവിളിക്കുന്നു. (അക്ഷരാർത്ഥത്തിൽ " വജ്ര-യക്ഷാ " "മൈറ്റി ഡയമണ്ട് മെൻ") അല്ലെങ്കിൽ ബുദ്ധമത നിയമജ്ഞന്റെ രക്ഷാധികാരികളായ ഇൻവാങ്സാങ്ങ് ആയിരിക്കാം.[1][2] പഗോഡയുടെ പ്ലാറ്റ്ഫോമിന്റെ ഓരോ പടികളുടെ ഓരോ കോണുകളിലും ഒരു സംരക്ഷക സിംഹത്തിന്റെ പ്രതിമ നിർമിച്ചിരിക്കുന്നു. ഗ്രാനൈറ്റ് താമര പുഷ്പങ്ങളും പഗോഡയെ അലങ്കരിക്കുന്നു. [2]
ഒരു സമകാലിക ജോഡി പഗോഡകൾ Baekje Mireuksa ക്ഷേത്രത്തിൽ നിർമ്മിച്ചതാണ്. ഇത് ബൻവാങ്സ പഗോഡയുമായി താരതമ്യപ്പെടുത്താവുന്നതാണ്. ആ കല്ല് പഗോഡകളുടെ വാസ്തുശില്പ ശൈലിയുമായി കൂടുതൽ അനുകരിക്കുന്നു.[2]