ബക്കനീർ

(Buccaneer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനേഴാം നൂറ്റാണ്ടിൽ കരീബിയൻ കടലിൽ സ്പാനിഷ് കപ്പലുകളെ ആക്രമിച്ച കടൽകൊള്ളക്കാരെ ആയിരുന്നു ബക്കനീർ (Buccaneer) എന്ന് വിളിച്ചിരുന്നത്.[2] ഇന്ന് ബക്കനീർ എന്ന വാക്ക് കടൽകൊള്ളക്കാരെ ( Pirates) പരാമർശിക്കുവാനും ഉപയോഗിക്കുന്നു. ബക്കനീർ സംഘങ്ങൾ വളരെ വലുതും , തീരപ്രദേശങ്ങളിലെ നഗരങ്ങളെ വരെ ആക്രമിക്കാൻ ഉള്ള ശേഷി ഉള്ളവരും ആയിരുന്നു.

ബക്കനീർ ഓഫ് ദ കരീബിയൻ " ഹോവാർഡ് പൈൽ ൻറെ ബുക്ക് ഓഫ് പൈറേറ്റ്സ് ൽ നിന്നും [1]

നിരുക്തം

തിരുത്തുക

കരീബിയനിലെ അരാവാക്‌ ഭാഷയിലെ ബക്കാൻ (Buccan)എന്ന വാക്കിൽ നിന്നാണു ഈ വാക്ക്‌ ഉണ്ടായത്‌.കടൽ സസ്തനികളെ ചുട്ട്‌ എടുക്കാനുള്ള മരം കൊണ്ട്‌ നിർമ്മിച്ച പലകയാണു ബക്കാൻ. ഇതിൽ നിന്നും ബൗകേൻ (Bouccane) എന്ന ഫ്രഞ്ച്‌ പദം ഉണ്ടായി. വേട്ടയാടപ്പെട്ട മൃഗങ്ങളെയാണു ബൗകേൻ വച്ച്‌ ചുട്ടിരുന്നത്‌ .ഫ്രെഞ്ച്‌ കോളനികളിൽ നിന്നും ഈ വാക്ക്‌ ആംഗലേയത്തിൽ എത്തുമ്പോൾ ബക്കനീർ ആയി മാറി. [3]

"https://ml.wikipedia.org/w/index.php?title=ബക്കനീർ&oldid=3229079" എന്ന താളിൽനിന്ന് ശേഖരിച്ചത്