ബ്രഹ്മഗിരി മലനിരകൾ

(Brahmagiri Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിന്റെ ഭാഗമായി, കേരളത്തിന്റെ വയനാട് ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരകളാണ് ബ്രഹ്മഗിരി മലനിരകൾ. പരമാവധി 1608 മീറ്റർ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളിൽ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.

നരിമലൈ എന്നറിയപ്പെടുന്ന കടുവകൾ നിറഞ്ഞ വനം

ആകർഷണങ്ങൾ

തിരുത്തുക

വിഷ്ണുക്ഷേത്രമായ തിരുനെല്ലി അമ്പലം ബ്രഹ്മഗിരിയുടെ വശങ്ങളിൽ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു[1]. പുരാതനമായ രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.

 
Grassland and shola habitats.

1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.[2] പുരാതനകാലത്ത് ഋഷികൾ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്റെ അതിർത്തിക്കുള്ളിലാണ്.

 
പക്ഷിപാതാളം ഗുഹ

ഇരുപ്പു വെള്ളച്ചാട്ടം അഥാവ ലക്ഷ്മണ തീർത്ത നദി, ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകർഷണമാണ്.

 

എത്തിച്ചേരാൻ

തിരുത്തുക

മാനന്തവാടിയിൽ നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കർണാടകത്തിൽ നിന്നും ഇർപു വെള്ളച്ചാട്ടം പ്രദേശത്തു നിന്നും 9 കിലോമീറ്ററും, മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം മലകയറി ബ്രഹ്മഗിരിയിലെത്താം. വനം വകുപ്പിന്റെ അനുവാദത്തോടു കൂടി മാത്രമേ ഇവിടേക്ക് വരാൻ സാധിക്കുകയുളു.

 
Shola forests

ഇതുകൂടാതെ തിരുനെല്ലിയിൽ നിന്ന് 11 കി.മീ സഞ്ചരിച്ചാലും ബ്രഹ്മഗിരിയിൽ എത്താം.

11°57′N 75°57′E / 11.950°N 75.950°E / 11.950; 75.950

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-25. Retrieved 2009-03-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-03. Retrieved 2009-03-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രഹ്മഗിരി_മലനിരകൾ&oldid=3912175" എന്ന താളിൽനിന്ന് ശേഖരിച്ചത്