ബോയ് വിത് എ ഡോഗ്
(Boy with a Dog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1655-1660 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ബോയ് വിത്ത് എ ഡോഗ്. ഇപ്പോൾ ഈ ചിത്രം സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. 1772-ൽ ഈ ചിത്രം കോംടെ ഡി ചോയ്‌സൽ ശേഖരത്തിൽ നിന്നാണ് മ്യൂസിയം സ്വന്തമാക്കിയത്.[1]
ഒരു നായയുമായി കളിക്കുന്ന, വികൃതിയും ജീർണ്ണവസ്ത്രധാരിയും സന്തോഷവാനും ആയ ഒരു ആൺകുട്ടിയെയാണ് പെയിന്റിംഗ് പ്രതിനിധീകരിക്കുന്നത്. മുറില്ലോയുടെ പല ചിത്രങ്ങളുടെയും തീമാറ്റിക് മാതൃകയാണിത്.[2]
അവലംബങ്ങൾ
തിരുത്തുക- ↑ "Catalogue entry".
- ↑ Asís Roig, Rafael F. de (2020-12-18). "VI Congreso El tiempo de los derechos Sevilla, 4 y 5 de noviembre de 2019". Anuario de Filosofía del Derecho (36): 560–561. doi:10.53054/afd.vi36.2399. ISSN 2659-8973.