കവലീറി

(Bonaventura Cavalieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റലിയിലെ ഗണിത ശാസ്ത്രജ്ഞനായ കവലീറി ഫ്രാൻസിസ്കോ ബനവൻറൂറ 1598 ൽ ജനിച്ചു. ബെൽഗോണ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ ആയിരുന്നു .കൊണിക്സ്, ഒപ്ടിക്സ്, ജ്യോതിശാസ്ത്രം എന്നി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. ആർക്കമെഡിസിന്റെ ചില തത്ത്വങ്ങൾ വിപുലീകരിക്കുകയും ഇന്റെഗ്രൽ കാൽകുലസിന്റെ കണ്ടുപിടിത്തത്തിനു വഴി വെക്കുകയും ചെയ്തു.
ഒരേ പാദവും ഒരേ ഉന്നതിയുമുള്ള ത്രികൊണത്തിന്റെയും സാമാന്തരികത്തിന്റെയും വിസ്തീർണങ്ങൾ താരതമ്യ പെടുത്തി ത്രികോണത്തിന്റെ വിസ്തീർണം സാ മാന്തരികതിന്റെ വിസ്തിർണത്തിന്റെ പകുതി ആയിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചു .ഇതിനെ കവലീറിരീതി എന്നറിയപ്പെടുന്നു.
കവലീറിയുടെ ആദ്യ പുസ്തകം ലോ സ്പേകചിഒ അസ്റ്റോറിഒ(ഇംഗ്ലീഷ്:Lo Specchio Ustorio) ആണ്.
ഒരു സമതലരൂപം ഒരു അക്ഷത്തെ അടിസ്ഥാനമാക്കി കറങ്ങുമ്പോൾ രൂപപെടുന്ന ഘനരൂപത്തിന്റെ വ്യാപ്തിയുമായി ബന്ടപെട്ട പാപ്പസ് സിദ്ധാന്തത്തിനു ത്രി പ്തികരമായ ഒരു തെളിവ് നൽകുവാനും കവലീറിരീതി സഹായകമായി.
ഇറ്റലിയിലെ ബൊളോഗ്നയിൽവച്ച് അദ്ദേഹം അന്തരിച്ചു.

Bonaventura Cavalieri
Cavalieri led the way to integral calculus
ജനനം
Bonaventura Francesco Cavalieri

1598
മരണംനവംബർ 30, 1647(1647-11-30) (പ്രായം 48–49)
ദേശീയതItalian
കലാലയംUniversity of Pisa
തൊഴിൽMathematician
അറിയപ്പെടുന്നത്Cavalieri's principle
Cavalieri's quadrature formula

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

"https://ml.wikipedia.org/w/index.php?title=കവലീറി&oldid=3491580" എന്ന താളിൽനിന്ന് ശേഖരിച്ചത്