ബോഗിബീൽ പാലം

(Bogibeel Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്ക് കിഴക്ക് ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന റെയിൽ – റോഡ് പാലം ആണ് ബോഗിബീൽ പാലം (ആസ്സാമീസ്: বগীবিল). ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഈ റെയിൽ – റോഡ് പാലം1997 -ൽ അന്നത്തെ പ്രധാനമന്തിയായിരുന്ന ശ്രീ ദേവഗൗഡ നിർമ്മാണോൽഘാടനം നിർവഹിക്കുകയും ‘ബോഗിബീൽ’ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഡിസംബർ 25 ന് ഉദ്ഘാടനം ചെയ്തു. മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽപാതയുമാണ് ഇതിലുള്ളത്.[1]പൂർത്തീകരണത്തിന് 5900 കോടി ചെലവ് ആയ ഈ പാലം 4.94 കിലോമീറ്റർ നീളവും ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരവും കാണപ്പെടുന്നു. ആസ്സാം– അരുണാചൽ ദൂരം 170 കിലോമീറ്റർ കുറയ്ക്കാൻ ഈ പാലത്തിനുകഴിയുമെന്നത് ഇതിൻറെ സവിശേഷതയാണ്. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ ഈ പാലം നിർണായകമായ പങ്കുവഹിക്കാൻ കഴിയും. ഈ പാലത്തിലൂടെ അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.[2]

ബോഗിബീൽ പാലം
Coordinates27°24′31″N 94°45′37″E / 27.40861°N 94.76028°E / 27.40861; 94.76028
CarriesMotor vehicles (three road lanes), Railway (two rail tracks)
CrossesBrahmaputra River
LocaleDhemaji district and Dibrugarh district, Assam, India
Characteristics
DesignTruss bridge
MaterialSteel, Concrete
Total length4.94 കിലോമീറ്റർ (16,200 അടി)
Longest span125 മീ (410 അടി)
No. of spans41
History
Construction start21 April 2002
Construction endDecember 2018
Opening25 December 2018
Location
Map
  1. "Bogibeel Rail-Cum-Road Bridge Project Targeted for Completion by March 2018". Government of India. Press Information Bureau. 25 July 2014. Retrieved 25 July 2014.
  2. https://www.manoramaonline.com/news/india/2018/12/24/06-cpy-bogibeel-inaguration.html
"https://ml.wikipedia.org/w/index.php?title=ബോഗിബീൽ_പാലം&oldid=2927079" എന്ന താളിൽനിന്ന് ശേഖരിച്ചത്