ബോബ് ഡിലൻ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്
(Bob Dylan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കക്കാരനായ ഒരു ഗായകനും ഗാനരചയിതാവും കലാകാരനും എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവുമാണ് ബോബ് ഡിലൻ (Bob Dylan) (/ˈdɪlən/; ജനനനാമം Robert Allen Zimmerman, മെയ് 24, 1941) ജനപ്രിയസംഗീതത്തെയും സംസ്കാരത്തെയും അഞ്ചു നൂറ്റാണ്ടിലേറെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പ്രസിദ്ധമായ രചനകളെല്ലാം തന്നെ 1960 -കളിൽ ആയിരുന്നു. അന്നത്തെസാമൂഹികപ്രശ്നങ്ങളെ വിശദമാക്കുന്നവയായിരുന്നു അവ. എന്നാൽ തന്റെ തലമുറയ്ക്കുവേണ്ടി സംസാരിക്കുന്നയാളാണ് താൻ എന്ന പത്രക്കാരുടെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എന്നാലും ആദ്യഗാനങ്ങളായ ബ്ലോയിങ് ഇൻ ദ വിൻഡും, ദ റ്റൈംസ് ദെ ആർ എ ചേഞ്ചിങ് തുടങ്ങിയവയെല്ലാം അമേരിക്കയിലെ വ്യക്തി അവകാശങ്ങളുടെയും യുദ്ധവിരുദ്ധതയുടെയും മുന്നണി ഗാനങ്ങളായി മാറി.

ബോബ് ഡിലൻ
Dylan plays a guitar and sings into a microphone
Dylan at Azkena Rock Festival in Vitoria-Gasteiz, Spain in June 2010
ജനനം
Robert Allen Zimmerman

(1941-05-24) മേയ് 24, 1941  (83 വയസ്സ്)
മറ്റ് പേരുകൾ
  • Elston Gunn
  • Blind Boy Grunt
  • Bob Landy
  • Robert Milkwood Thomas
  • Tedham Porterhouse
  • Lucky Wilbury
  • Boo Wilbury
  • Jack Frost
  • Sergei Petrov
തൊഴിൽ
  • Singer-songwriter
  • artist
  • writer
സജീവ കാലം1959–present[1]
ജീവിതപങ്കാളി(കൾ)
(m. 1965; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)

(m. 1986; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
കുട്ടികൾ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
  • harmonica
ലേബലുകൾ
വെബ്സൈറ്റ്bobdylan.com

ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡിലൻ എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.11 ഗ്രാമി പുരസ്കാരവും ഒരു ഓസ്കാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം തുടങ്ങിയ നിരവധി ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.2008-ൽ പുലിറ്റ്സർ പുരസ്കാരം ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായ ഡിലനെ 2012 ബറാക് ഒബാമ പ്രസിണ്ടൻഷ്യൽ അവാർഡ് ഓഫ് ഫ്രീഡം നൽകി ആദരിച്ചു.2016-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

  1. Bob Dylan. The Rock and Roll Hall of Fame and Museum

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബോബ്_ഡിലൻ&oldid=4100395" എന്ന താളിൽനിന്ന് ശേഖരിച്ചത്