ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ

പൂച്ചെടികളുടെ ഒരു ഇനം
(Blackstonia perfoliata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഡിറ്ററേനിയൻ തടത്തിന് ചുറ്റും കാണപ്പെടുന്നതും വടക്കുപടിഞ്ഞാറൻ യൂറോപ്പിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ ജെന്റിയാനേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ അല്ലെങ്കിൽ യെല്ലോ-വോർട്ട്.

ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Gentianaceae
Genus: Blackstonia
Species:
B. perfoliata
Binomial name
Blackstonia perfoliata
Synonyms

Chlora perfoliata[1]

 
Yellow-wort

യെല്ലോ-വർട്ട് പത്ത് മുതൽ അമ്പത് സെന്റീമീറ്റർ വരെ (നാല് മുതൽ ഇരുപത് ഇഞ്ച് വരെ) വളരുന്നു. ബലമുള്ള ശാഖകളുള്ള കാണ്ഡത്തിൽ തിളങ്ങുന്ന ഇലകൾ‌ വിപരീതദിശകളിൽ വിന്യസിച്ചിരിക്കുന്നു. 1–1.5 സെന്റിമീറ്റർ നീളമുള്ള തണ്ടുകളിൽ മഞ്ഞനിറത്തിലുള്ള പൂക്കൾ കാണപ്പെടുന്നു. 6-10 ലീനിയർ ലോബുകളായോ ദളപുടങ്ങളായോ വിഭജിച്ചിരിക്കുന്ന ബാഹ്യദളം സർപ്പിളാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.[2]

 
Capsules and seeds – MHNT
  1. "Blackstonia perfoliata – (L.)Huds". Plants for a future.
  2. McClintock D. and Fitter, R. The Pocket Guide to Wildflowers. Collins (1956)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക