ബ്ലാക്ക് ഹോൾ ഇൻഫൊർമേഷൻ പാരഡോക്സ്

(Black hole information paradox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തമോഗർത്തത്തിനുള്ളിൽ അകപ്പെട്ട പദാർത്ഥത്തിന് അതിന്റെ എല്ലാ വിവരങ്ങളും നഷ്ടമാകുമെന്ന് ആപേക്ഷിക സിദ്ധാന്തം പറയുമ്പോൾ ഒരുവസ്തുവിന്റെ അടിസ്ഥാന പരമായ വിവരങ്ങൾ നശിപ്പിക്കാൻ സാധ്യമല്ലെന്ന് ക്വാണ്ടം ബലതന്ത്രം വാദിക്കുന്നു. 40 വർഷത്തിലധികമായി ശാസ്ത്രലോകത്തിനുമുന്നിൽ നിലകൊള്ളുന്ന ഒരു ചോദ്യചിഹ്നമാണിത്. എന്താണ് തമോദ്വാരകൾ എന്ന് നമുക്ക് ആദ്യം അറിയാം. സെക്കൻഡിൽ 3ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തെ പോലും പുറത്ത് വിടാത്ത സൂര്യനെക്കാൾ 500 മടങ്ങു പിണ്ഡം ഉള്ള വസ്തു ആണ് തമോദ്വാരം.