ബ്ലാക്ക് (2005 ചലച്ചിത്രം)
(Black (2005 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സൻജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്. അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്. ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു. മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ബ്ലാക്ക് നേടി. ടൈം വാരിക പുറത്തിറക്കിയ 2005-ൽ ലോകത്തിറങ്ങിയ മികച്ച പത്തു ചലച്ചിത്രങ്ങളുടെ പട്ടികയിൽ ബ്ലാക്ക് അഞ്ചാമതെത്തി.
ബ്ലാക്ക് | |
---|---|
സംവിധാനം | സൻജയ് ലീല ബൻസാലി |
നിർമ്മാണം | സൻജയ് ലീല ബൻസാലി അൻഷുമാൻ സ്വാമി |
തിരക്കഥ | സൻജയ് ലീല ബൻസാലി ഭവാനി അയ്യർ പ്രകാശ് കപാഡിയ |
അഭിനേതാക്കൾ | അമിതാഭ് ബച്ചൻ റാണി മുഖർജി ഷെർനാസ് പട്ടേൽ നന്ദന സെൻ |
സംഗീതം | മോണ്ടി ശർമ്മ |
ഗാനരചന | പർസൂൻ ജോഷി |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | ബേലി സെഹ്ഗൾ |
വിതരണം | എസ് എൽ ബി ഫിലിംസ് |
റിലീസിങ് തീയതി | February 4, 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 123 min. |