ബർമിംഗ്ഹാം വിമൻസ് ഹോസ്പിറ്റൽ
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിന് നേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഒരു വനിതാ ആശുപത്രിയാണ് ബർമിംഗ്ഹാം വിമൻസ് ഹോസ്പിറ്റൽ. ബർമിംഗ്ഹാം വിമൻസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് ഇത് നിയന്ത്രിക്കുന്നത്.
Birmingham Women's Hospital | |
---|---|
Birmingham Women's and Children's NHS Foundation Trust | |
Geography | |
Location | England |
History | |
Opened | 1871 |
ചരിത്രം
തിരുത്തുകപ്രസവത്തോടനുബന്ധിച്ചുള്ള പനിയും പ്രസവവുമായി ബന്ധപ്പെട്ട മറ്റ് അണുബാധകളും മൂലം അനാവശ്യമായി മരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കുറയ്ക്കുന്നതിനാണ് 1842-ൽ ആദ്യത്തെ ബർമിംഗ്ഹാം മെറ്റേണിറ്റി ഹോസ്പിറ്റൽ സ്ഥാപിതമായത്.[1] 1871ൽ സ്പാർഖില്ലിലെ ഷോവെൽ ഗ്രീനിൽ എട്ട് കിടക്കകളുള്ള ബിർമിംഗ്ഹാം ആൻഡ് മിഡ്‌ലാൻഡ് ഹോസ്പിറ്റൽ സ്ഥാപിതമായി. [2] ഇത് 1878-ൽ സ്ട്രാറ്റ്‌ഫോർഡ് റോഡിലെ ഒരു ഫാംഹൗസിലേക്കും, പിന്നീട് 1905-ൽ ഷോവെൽ ഗ്രീൻ ലെയ്‌നിലെ ഒരു കെട്ടിടത്തിലേക്കും മാറ്റി.[2] [3] 1968-ൽ ആശുപത്രി എഡ്ജ്ബാസ്റ്റണിലെ നിലവിലെ ആധുനിക സൗകര്യത്തിലേക്കു മാറി. ഒരു പുതിയ ഗൈനക്കോളജി യൂണിറ്റിന്റെയും വിപുലീകരിച്ച മെറ്റേണിറ്റി യൂണിറ്റിന്റെയും പ്രവർത്തനം 2015 ഫെബ്രുവരിയിൽ ആരംഭിച്ചു. [3]
ഇതും കാണുക
തിരുത്തുക- ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പട്ടിക
- വെസ്റ്റ് മിഡ്‌ലാൻഡിലെ ആരോഗ്യ സംരക്ഷണം
അവലംബം
തിരുത്തുക- ↑ Savage, Smallwodd (1908). "Birmingham maternity hospital". BJOG: An International Journal of Obstetrics and Gynaecology. 13 (3): 197–206. doi:10.1111/j.1471-0528.1908.tb14534.x.
- ↑ 2.0 2.1 Dargue, William. "A History of Birmingham: Showell Green". Retrieved 25 July 2018.
- ↑ 3.0 3.1 "Birmingham Women's Hospital set for £63 million facelift". Birmingham Post. 13 February 2015. Retrieved 25 July 2018.