ബിരേന്ദ്ര നാഥ് ദത്ത

ആസാമീസ് ഭാഷാ കവി
(Birendra Nath Datta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ അക്കാദമിഷ്യനും ഭാഷാശാസ്ത്രജ്ഞനും നാടോടിക്കഥകളുടെ ഗവേഷകനും ഗായകനും ഗാനരചയിതാവുമാണ് ബിരേന്ദ്ര നാഥ് ദത്ത (ജനനം: മാർച്ച് 1, 1935). ഔദ്യോഗിക ജീവിതത്തിൽ പ്രധാനമായും അസമിലെ വിവിധ കോളേജുകളിൽ പ്രൊഫസറായി ജോലി നോക്കി.[1][2] അദ്ദേഹം പണ്ഡിതോചിതമായ പുസ്തകങ്ങളും എഴുതി. 2009 ൽ "സാഹിത്യ-വിദ്യാഭ്യാസ" മേഖലയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. [3] 2010 ൽ ജഗദ്ദത്രി-ഹർമോഹൻ ദാസ് സാഹിത്യ അവാർഡ് ലഭിച്ചു. 2003 ലെ നോർത്ത് ലഖിംപൂർ സെഷനും 2004 ലെ ഹോജായ് സെഷനുമായി അസോം സാഹിത്യസഭയുടെ പ്രസിഡന്റായി ദത്ത തിരഞ്ഞെടുക്കപ്പെട്ടു.[4]

ബിരേന്ദ്ര നാഥ് ദത്ത
ബിരേന്ദ്ര നാഥ് ദത്ത & ഭാര്യ ഇബാ ബറുവ
ജനനം (1935-03-01) 1 മാർച്ച് 1935  (89 വയസ്സ്)
നാഗോൺ, അസം
Main interestsFolklore
Major worksCultural Contours of Northeast India

ആദ്യകാലജീവിതം

തിരുത്തുക

1935 മാർച്ച് 1 ന് ബിരേന്ദ്ര നാഥ് ദത്ത അസമിലെ നാഗോണിൽ സ്കൂൾ അദ്ധ്യാപകൻ കൽപനാഥ് ദത്ത, മന്ദാകിനി ദത്ത എന്നിവരുടെ മകനായി ജനിച്ചു. അവരുടെ ആദ്യകാല ഭവനം ബൈഹത ചരിയാലിക്ക് സമീപമുള്ള പനേര ഗ്രാമത്തിലായിരുന്നു. ഗുവാഹത്തിയിലെ ചെനികുത്തി എൽ.പി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പിന്നീട് ഗോൾപാറയിൽ പഠിച്ചു. 1933 ൽ ഗൗഹതി സർവകലാശാലയ്ക്ക് കീഴിലുള്ള മെട്രിക്കുലേഷൻ, ഐ.എസ്സി പരീക്ഷകളിൽ പത്താം റാങ്ക് നേടി. തുടർന്ന് ശാന്തിനികേതനിലെ വിശ്വഭാരതിയിൽ നിന്ന് ബിരുദം നേടി. പിന്നീട് ഗൗഹതി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ആർട്സ് പഠിച്ചു.[1]

1957 ൽ ബി. ബോറുവ കോളേജിൽ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1964 ൽ ലോവർ ആസാമിലെ ഗൗരിപൂരിലെ പ്രമതേഷ് ബറുവ കോളേജിൽ സ്ഥാപക പ്രിൻസിപ്പലായി ചേർന്നു. ഗോൽപാറ കോളേജ്, പാണ്ഡു കോളേജ് തുടങ്ങിയ രണ്ട് കോളേജുകളിലും പ്രിൻസിപ്പലായി ജോലി ചെയ്തു. [1]

1974 ൽ പ്രഫുല്ല ദത്ത ഗോസ്വാമിയുടെ മേൽനോട്ടത്തിൽ നാടോടിക്കഥകളിൽ പിഎച്ച്ഡി ബിരുദം നേടി.[1]1979 ൽ ഗൗഹതി സർവകലാശാലയിൽ അദ്ധ്യാപകനായി ചേർന്നു. അവിടെ അദ്ദേഹം നാടോടി ഗവേഷണ വകുപ്പിന്റെ തലവനായി. ഗൗഹതി സർവകലാശാലയിൽ നിന്ന് 1995 ൽ വിരമിച്ചു. പക്ഷേ, അഭ്യർത്ഥനയെത്തുടർന്ന് അദ്ദേഹം വീണ്ടും തേസ്പൂർ സർവകലാശാലയിൽ പരമ്പരാഗത സാംസ്കാരിക, കലാരൂപങ്ങളുടെ പ്രൊഫസറായി ചേർന്നു.[1]

  1. 1.0 1.1 1.2 1.3 1.4 "Music Not Solely For Entertainment". Archived from the original on 4 March 2016. Retrieved 11 March 2013.
  2. "Cultural Contours of North-East India". Oxford University Press. Archived from the original on 12 March 2012. Retrieved 11 March 2013.
  3. "Padma awards 2009". Archived from the original on 4 March 2016. Retrieved 13 March 2013.
  4. "List of Asam Sahitya Sabha presidents". Archived from the original on 29 January 2013. Retrieved 7 December 2012.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിരേന്ദ്ര_നാഥ്_ദത്ത&oldid=4023424" എന്ന താളിൽനിന്ന് ശേഖരിച്ചത്