ബൈപാലിയം കെവൻസ്
(Bipalium kewense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീടവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് താപാമ്പ്. മഴക്കാലത്തിനു ശേഷം മഞ്ഞുകാലം വരുന്നതിനു മുന്നേ ഉള്ള കാലങ്ങളിൽ ഈർപ്പവും ആർദ്രതയും ഉളളിടത്താണ് ഇവയെ കണ്ടുവരുന്നത്. താപാമ്പിന് ഈര്പ്പമില്ലാതെ ജീവിക്കാന് കഴിയുകയില്ല. തിളങ്ങുന്ന കറുപ്പ് നിറമുള്ള ഈ ജീവിക്ക് പുറത്ത് മഞ്ഞ കലർന്ന ഇളംപച്ച വരകൾ ഉണ്ടാകും. വഴുവഴുപ്പുളള ശരീരഘടനയാണ്. ഇവയുടെ തല ചട്ടുകത്തിന്റെ ആകൃതിയിൽ ആയതിനാൽ ചട്ടുകത്തലയൻ എന്നും വിളിക്കാറുണ്ട്. 2-3 സെന്റീമീറ്റർ ആണ് ഇവയുടെ ശരാശരി നീളം. ഇവ ഇഴഞ്ഞ് പോകുന്നിടത്തെല്ലാം പശ പോലെ ഒരു ദ്രാവകം കാണാം.
Bipalium kewense | |
---|---|
Bipalium kewense | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | B. kewense
|
Binomial name | |
Bipalium kewense Moseley, 1878
|
ഒച്ചിനെപ്പോലെ പുറത്ത് ഉപ്പ് തൂവിയിട്ടാൽ ശരീരത്തിലെ ജലം മുഴുവൻ നഷ്ടപ്പെട്ട് താപാമ്പും അലിഞ്ഞ് ഇല്ലാതെയാകും. ഈ ജീവിയ്ക്ക് വിഷാംശം ഉള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-08. Retrieved 2011-06-21.