ബയോസ്കോപ്

(Bioscope (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2008-ൽ കെ.എം. മധുസൂദനൻ രചനയും സംവിധാനവും ചെയ്ത ചലച്ചിത്രമാണ് ബയോസ്കോപ്പ്. നാഷണൽ ഫിലിം ഡവലപ്മെന്റ്റ് കോർപ്പറേഷൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ജുറി പുരസ്കാരം ഉൾപ്പെടെ 2008 ൽ 5 കേരള സംസ്ഥാന പുരസ്കാരങ്ങൾ കൂടി ഈ ചിത്രം കരസ്ഥമാക്കി.

പ്രമേയം

തിരുത്തുക

1920നും 28നുമിടയിലുള്ള ഒരു കാലഘട്ടത്തെയാണ് സംവിധായകൻ ഈ ചിത്രത്തിനുവേണ്ടി പുനഃസൃഷ്ടിച്ചിരിക്കുന്നത്. ടാർപോളിൻടെന്റും ബയോസ്‌കോപ്പ് പ്രൊജക്റ്ററുമായി ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് സിനിമാ ബിംബങ്ങൾ പ്രദർശിപ്പിച്ചിരുന്ന ദിവാകരന്റെ കഥയാണിത്.[1]

അഭിനേതാക്കൾ

തിരുത്തുക

ജർമൻകാരനായ വാൾട്ടർവാഗ്നർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. മുരുകൻ, രാംഗോപാൽ ബജാജ്, മേഘ, ഗോപി, നിലമ്പൂർ ആയിഷ, കോഴിക്കോട് ശാരദ, കുട്ട്യേടത്തി വിലാസിനി, നസീർ കൂത്തുപറമ്പ്, സി.വി. ദേവ്, രാഘവൻ പാലായി, ഭരതൻ ഞാറയ്ക്കൽ

സാങ്കേതിക വിദഗ്ദ്ധർ

തിരുത്തുക
  • കഥ-തിരക്കഥ-സംവിധാനം: കെ.എം. മധുസൂദനൻ
  • ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണൻ
  • മേയ്ക്കപ്പ്: പ്രദീപ് രങ്കൻ
  • ആർട്ട് - പ്രദീപ് പത്മനാഭൻ
  • സ്റ്റിൽസ് - അനിൽ പ്രരാമ്പ്ര
  • വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ
  • പ്രൊഡക്ഷൻ കൺട്രോളർ - നസീർ കൂത്തുപറമ്പ്
  • ലൈൻ പ്രൊഡ്യൂസർ - ടോണി
  • അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപാലകൃഷ്ണൻ
  • യൂണിറ്റ് - ചിത്രാഞ്ജലി

പുരസ്കാരങ്ങൾ

തിരുത്തുക

മൂന്ന് അന്തർദേശീയ അവാർഡുകളും അഞ്ചു സംസ്ഥാനഅവാർഡുകളും ദേശീയ അവാർഡും നേടി

  1. "ബയോസ്‌കോപ്പ്‌". www.mathrubhumi.com. Retrieved 24 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബയോസ്കോപ്&oldid=3945282" എന്ന താളിൽനിന്ന് ശേഖരിച്ചത്