ഭൂലഭായ് ദേശായി

(Bhulabhai Desai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂലഭായ് ദേശായി (ഒക്ടോബർ 13, 1877 - മേയ് 6, 1946) ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും അഭിഭാഷകനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മൂന്ന് ഇന്ത്യൻ നാഷണൽ ആർമി സൈനികരെ പ്രതിരോധിച്ചതിലൂടെയും, മുസ്ലിം ലീഗിന്റെ ലിയാഖത്ത് അലി ഖാനുമായി ഒരു രഹസ്യ പവർ പങ്കിടൽ കരാർ നടത്താൻ ശ്രമിച്ചതിലൂടെയും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

ഭൂലഭായ് ദേശായി
Jawaharlal Nehru, Bhulabhai Desai and Babu Rajendra Prasad (Center) at the AICC Session, April 1939
ജനനം(1877-10-13)13 ഒക്ടോബർ 1877
മരണം6 മേയ് 1946(1946-05-06) (പ്രായം 68)

ആദ്യകാലം

തിരുത്തുക

ഗുജറാത്തിലെ വൽസാദിലാണ് ഭൂലഭായ് ദേശായി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജീവൻജി ദേശായി, ഗവൺമെന്റ് പ്ലീഡർ ആയിരുന്നു. പക്ഷേ, നിയമം സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചു. അയാളുടെ അമ്മ രാമബായി സ്ക്കൂൾ വിദ്യാഭ്യാസമില്ലാത്ത ഒരു മതവിശ്വാസിയായിരുന്നു. ഭൂലഭായ് ദേശായി തൻറെ മാതാപിതാക്കളുടെ ഏക സന്തതിയായിരുന്നു.[1] തുടക്കത്തിൽ അദ്ദേഹത്തിന്റെ മാതൃസഹോദരനോടൊപ്പം വിദ്യാലയത്തിൽ ചേർന്നു. പിന്നീട് വൽസാദിലെ അവബായി സ്കൂളിലും ബോംബെയിലെ ഭർദ ഹൈസ്കൂളിലും പഠിച്ചു. 1895-ൽ അദ്ദേഹം മെട്രിക്കുലേഷൻ പൂർത്തിയാക്കി. വിദ്യാലയത്തിൽ പഠിക്കുമ്പോൾ ഇക്ച്ചാബെൻനെ അദ്ദേഹം വിവാഹം കഴിച്ചു. ധീരുഭായ് അവരുടെ പുത്രനായിരുന്നു. പക്ഷെ 1923- ലെ ഇക്ച്ചാബെൻ അർബുദം ബാധിച്ച് മരിച്ചു. പിന്നീട് അദ്ദേഹം ബോംബെയിലെ എൽഫിൻസ്റ്റൺ കോളേജിൽ ചേർന്നു. അവിടെ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും അദ്ദേഹം ബിരുദം നേടി. വേഡ്സ്വർത്ത് പ്രൈസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ ഇക്കണോമി എന്നിവയിൽ അദ്ദേഹത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ എം.എ ബിരുദം നേടി. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിൽ ഇംഗ്ലീഷ്, ചരിത്ര പ്രൊഫസറായി അദ്ദേഹം നിയമിതനായി. അധ്യാപനത്തിനിടയിലും അദ്ദേഹം നിയമം പഠിക്കാൻ സമയം കണ്ടെത്തി. ദേശായി 1905-ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് നഗരത്തിലെ ഒരു പ്രമുഖ അഭിഭാഷകനായി പ്രവർത്തിച്ചു.[2]

  • Rajmohan Gandhi, Patel: A Life (1992)
  • Motilal Chimanlal Setalvad (1968). Bhulabhai Desai. Publications Division, Ministry of Information and Broadcasting, Government of India.
"https://ml.wikipedia.org/w/index.php?title=ഭൂലഭായ്_ദേശായി&oldid=3800153" എന്ന താളിൽനിന്ന് ശേഖരിച്ചത്