ഭോലു
(Bholu (mascot) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്രയാണ് (ഇംഗ്ലീഷ്: mascot) ഭോലു എന്ന ആനക്കുട്ടി. ഇതിനെ ഭോലു എന്ന ഗാർഡ് ആന എന്നും വിളിക്കുന്നു. ഈ ആനയുടെ കാർട്ടൂൺ ചിത്രം ഒരു പച്ച സിഗ്നൽ വിളക്കും പിടിച്ചു കൊണ്ടു നിൽക്കുന്ന രൂപത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വേളയിൽ 2002 ഏപ്രിൽ 22-നാണ് ഭോലുവിനെ ആ ആഘോഷത്തിന്റെ ഭാഗ്യമുദ്രയായി പ്രഖ്യാപിച്ചത്. പിന്നീട് 2003-ൽ ഭോലുവിനെ റെയിൽവേയുടെ തന്നെ സ്ഥിരം ഭാഗ്യമുദ്രയായി തീരുമാനിക്കുകയായിരുന്നു.[1] ഈ ചിഹ്നത്തെ ഒരു നാണയത്തിന്റെ പുറകുവശത്തായിട്ടാണ് സജ്ജീകരിച്ചിരുന്നത്.[2]
ഭോലു | |
---|---|
ആദ്യ രൂപം | 16 ഏപ്രിൽ 2002 |
രൂപികരിച്ചത് | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ |
ചിത്രീകരിച്ച മൃഗം | ആന |
ഉദ്ദേശം | ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര |
Information | |
Occupation | റെയിൽവേ ഗാർഡ് |
അവലംബങ്ങൾ
തിരുത്തുക- ↑ "Bholu the Railways mascot unveiled". The Times of India. 16 April 2002. Archived from the original on 2012-04-03. Retrieved 11 May 2013.
- ↑ "Commemorative currency". Indian Government. 1 September 2003. Retrieved 11 May 2013.