ബേല ഭാട്ടിയ

(Bela Bhatia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛത്തീസ്‌ഗഢിലെ ബസ്തറിൽ നിന്നുമുള്ള ഇന്ത്യക്കാരിയായ ഒരു മനുഷ്യാവകാശപ്രവർത്തകയും അക്കാദമിക്കുമാണ് ബേല ഭാട്ടിയ (Bela Bhatia). (ജനനം 1963). കേംബ്രിഡ്‌ജ് സർവ്വകലാശാലയിൽ നിന്നും സാമൂഹ്യ രാഷ്ട്രമീമാംസകളിൽ പി എച്‌ഡിയും (വിഷയം: മധ്യബീഹാരിലെ നക്സലൈറ്റ് പ്രസ്ഥാനം, 2000) 1989 -ൽ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും നിയമബിരുദവും 1985 -ൽ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോസ്യൽ സയൻസിൽ നിന്നും മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് ബിരുദവും നേടിയിട്ടുണ്ട് ഇവർ

മേരി കവാറിനും മറിയം ഷാഹിനുമൊപ്പം Unheard Voices: Iraqi Women on War and Sanctions (London: Change, 1992) എന്ന ഗ്രന്ഥവും ജീൻ ഡ്രീസിനോടും കാത്തി കെല്ലിയോടുമൊപ്പം War and Peace in the Gulf: Testimonies of the Gulf Peace Team (London: Spokesman, 2001) എന്ന ഗ്രന്ഥവും ബേല രചിച്ചിട്ടുണ്ട്. ഇവർ സാമ്പത്തികവിദഗ്ദ്ധനായ ജീൻ ഡ്രീസിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേല_ഭാട്ടിയ&oldid=4100383" എന്ന താളിൽനിന്ന് ശേഖരിച്ചത്