ബിയർ

(Beer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിയർ ലോകത്തിലെ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും, വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ്. വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ബിയർ ഉത്പാദിപ്പിക്കുന്നത് ധാന്യങ്ങൾ വറ്റിയാണ്. ഏറ്റവും കൂടുതലായി, മുളപ്പിച്ചുണക്കിയ ബാർലി അഥവ യവം വാറ്റിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിരുന്നാൽ ഗോതംബ്, ചോളം, അരി എന്നിവയും ഉപയോഗിക്കാറുണ്ട്. ബിയർ വാറ്റുന്ന പ്രക്രിയക്കിടയിൽ ധാന്യത്തിൽ അടങ്ങിയിട്ടുള്ള അന്നജം വികടിച്ച് എഥനോളും കാർബൺ ഡയോക്സയ്‌ഡും ഉത്പാദിക്കപ്പെടുന്നു. അടുത്ത കാലത്തായി ബിയർ വാറ്റുന്നതിനായി ഹോപ് ചെടിയുടെ പുഷ്പവും ഉപയോഗിക്കാറുണ്ട്, ഇത് ബിയറിന് പ്രേത്യേഗ അളവിലുള്ള കയ്പ്പും മണവും രുചിയും സമ്മാനിക്കുന്നു, ഇതിനു പുറമെ  ഇതൊരു പ്രകൃതീയമായ സംരക്ഷണോപാധി ആയും പ്രവർത്തിക്കുന്നു. ഹോപ് നോടു കൂടെയോ അല്ലാതെയോ മറ്റു ഔഷധ സസ്യക്കൂട്ടും ഉപയോഗിക്കാറുണ്ട്. വ്യാവസായിക തോതിൽ ബിയർ ഉല്പാദിപ്പിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാര്ബോനേഷൻ (ബിയറിൽ അടങ്ങിയിട്ടുള്ള കാർബൺ ഡയോക്‌സൈഡ്) നീക്കം ചെയ്ത് കൃത്രിമമായ കാര്ബോനാഷൻ ബിയറിലേക്കു കൂട്ടിച്ചേർക്കുന്നു.

മാനവികതയുടെ ഏറ്റവും പ്രാഥമികമായ രചനകളിൽ ഒന്നായ "Code of Hammurabi"യിൽ ബിയർ ഉത്പാദനത്തെയും വിതരണത്തെയും  വിതരണശാലയേയും വ്യവസ്ഥിപ്പെടുത്തുന്ന നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. മെസോപ്പൊട്ടാമിയൻ ബിയർ ദേവതയായ നിങ്കസിയോടുള്ള പ്രാർത്ഥന, പ്രാര്ഥനയായും, ബിയർ ഉത്പാദിപ്പിക്കാനുള്ള കൂട്ട് അഥവാ രീതി സംരക്ഷിക്കാനുള്ള ഒരു ഉപാധി ആയും കാണാവുന്നതാണ്.

ബിയർ വിതരണം കുപ്പികളിലും ക്യാനുകളിലും സാധാരണമായി കാണാം. എന്നാൽ ഇവ സമ്മർദീകരിച്ച വീപ്പകളിലും കാണാവുന്നതാണ്, പ്രത്യേകിച്ച് മധ്യശാലകളിൽ. ഇന്ന് ബിയർ വ്യവസായം അനവധി പ്രബലമായ അന്തർ ദീശീയ വ്യവസ്യയാ സംഘങ്ങളും നിരവധി ചെറുകിട വാറ്റുശാലകളും വിതരണ കേന്ദ്രങ്ങളും അടങ്ങുന്ന ഒരു ആഗോള വ്യവസായം ആണ്. ആധുനിക ബിയറിന്റെ മദ്യ അളവ് 4% മുതൽ 6% വരെ ആണ് സാധാരണ തോതിൽ. എന്നാൽ ബിയറിന്റെ വ്യാപ്തിയിലുള്ള മദ്യ നിരക്ക് 0.5% മുതൽ 20% വരെയും, ചുരുക്കം ചില ബിയറുകളിൽ 40%ഉം അതിനുപരിയും കാണാറുണ്ട്. ബിയർ പല രാജ്യങ്ങളുടെയും ജനസമൂഹത്തിന്റെയും സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഉദാഹരണത്തിന് ജർമനിയിലെ ബിയർ ഉത്സവങ്ങൾ ഇതിന്റെ ഒരു തെളിവാണ്. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മറ്റൊരു ഉദാഹരണം മദ്യശാല നിരങ്ങൽ (pub crawling) മദ്യശാലയിലെ വിവിധ കളികളും ചൂതാട്ടവും ഇതിനുദാഹരണം ആണ്.

വിവിധ രാജ്യങ്ങളിൽ ബിയറിന്റെ വിവിധ നിയമപരമായ നിർവചനങ്ങൾ നിലവിലുണ്ട്. ചരിത്രത്തിൽ ഏറ്റവും പ്രസിദ്ധമായ റീയിൻഹെയിട്സ്ഗാബോട്, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെയും ചില ഭാഗങ്ങളിലും ജർമനിയിലും നിലനിന്നിരുന്നു, വെള്ളം, ഹോപ്സ്, ബാർലി എന്നിവയിൽ നിന്നാണ് ബിയർ നിർമ്മിക്കേണ്ടത് എന്നതായിരുന്നു ഈ നിര്വചനത്തിന്റെ പ്രധാന അടിസ്ഥാനം. ഇന്ന് കാനഡയിൽ കനേഡിയൻ ഗവൺമെന്റിന്റെ ഫുഡ് ആൻഡ് ഡ്രഗ് റെഗുലേഷൻസ് പ്രകാരം ബിയർ ആൽക്കഹോൾ ഉള്ളടക്കം 1.1% മുതൽ 8.6% വരെയെങ്കിലും ഉണ്ടായിരിക്കണം, എന്നിരുന്നാലും ഇത് 8.6% ത്തിൽ കൂടുതലും, അതനുസരിച്ച് ലേബൽ ചെയ്തേക്കാമെന്നും ഒരു നിബന്ധനയുമുണ്ട്. ദക്ഷിണ കൊറിയയിൽ ബിയറിന് 25% ABV- യിൽ കുറവ് ഉണ്ടായിരിക്കണം, അതായത് അത് 25 മില്ലി ആൽക്കഹോൾ അല്ലെങ്കിൽ 100 ​​mL പരിഹാരത്തിന് കുറവ് ആയിരിക്കണം, 100 ലിറ്റർ 30 Kcal ൽ കുറവ് ഉണ്ടെങ്കിൽ മാത്രം 'ലൈറ്റ്' ആയി കണക്കാക്കാം. ഇതിനു പുറമേ, ദക്ഷിണ കൊറിയയിൽ ബിയർ വെള്ളം, ഹോപ്സ്, സ്റ്റാർച്ചുകൾ (ഗോതമ്പ്, അരി, ബാർലി, ധാന്യം, അല്ലെങ്കിൽ ഉരുളക്കിഴങ്ങ്) എന്നിവ മാത്രമേ മദ്യപിക്കുന്ന പ്രക്രിയയിൽ ചേരുവകൾ ഉപയോഗിക്കുകയുള്ളൂ. സിംഗപ്പൂരിൽ 20 ° C ൽ ബിയറിന്റെ അളവ് 1.0% ആൽക്കഹോൾ ഉണ്ടായിരിക്കണം. മാലിന്യം, ഭൗമോപരിതലങ്ങളോ ധാരാളമോ, ഹോപ്സസ് അല്ലെങ്കിൽ മറ്റ് പച്ചക്കറികൾ പോലെയുള്ള ധാന്യങ്ങളുടെ മിശ്രിതത്തിൽ ഇത് പലപ്പോഴും കഴിക്കാം.

ചരിത്രം

തിരുത്തുക

ബിയർ കണ്ടുപിടിച്ചതാര്? ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾ ബി.സി. നാലാം സഹസ്രാബ്ദം മുതൽ പുരാതന മെസോപ്പൊട്ടാമിയ നഗരമായ യുഫ്രൊറ്റേസിനും ടൈഗ്രിസിനും ഇടയിലുള്ള സുമേറിയൻ രാജ്യങ്ങളിൽ നിന്നുമാണ്, അതുകൊണ്ട് ഏകദേശം 6,000 വർഷം പഴക്കമുള്ളതാണ്. ഒരുപക്ഷേ അത് മറ്റ് ചില സംസ്കാരങ്ങളും ഇത് കണ്ടുപിടിച്ചിട്ടുണ്ടാവാം. ബി. സി. 3000 വർഷം മുൻപുതന്നെ, ഈജിപ്തുകാർ ബിയർ നിർമ്മിക്കാനുള്ള ദൈനംദിന പ്രക്രിയകൾ ഫറോവയുടെ ശവകുടീരങ്ങളിലും ക്ഷേത്രങ്ങളിലും ചുവര്ചിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരും, ആഫ്രിക്യക്കാരും, ചൈനക്കാർക്കും ബിയർ ഉത്പാദനം കണ്ടുപിടിച്ചതിന്റെ അംഗീകാരം എടുക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാകം ചെയ്ത പാനീയങ്ങളിൽ ഒന്നാണ് ബിയർ. പ്രീ-പൊട്ടറി നിയോലിത്തിക്ക് അഥവാ നവീന ശിലാ യുഗ സമയത്ത് ഗോബെക്ലി ടെപേയിൽ ബിയർ നിർമ്മിച്ചതിന്റെ ചില തെളിവുകൾ കണ്ടു കിട്ടിയിട്ടുണ്ട്. പ്രീ-പോട്ടറി നിയോലിത്തിക് കാലഘട്ടം ക്രി.മു. 8500 മുതൽ ക്രി.മു. 5500 വരെ ആണ്. പടിഞ്ഞാറൻ ഇറാനിലെ സ്സഗ്റോസ് പർവതനിരകളിലെ ഗോദീൻ ടെപ് എന്ന സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള ബാർലി ബിയറിന്റെ ഏറ്റവും പഴയ വ്യക്തമായ രസതന്ത്ര തെളിവുകൾ, ഏകദേശം ക്രി.മു. 3500 - 3100 ഇടയിലുള്ളതാണ്. ബിയർ ഉത്പാദനം, ഒരുപക്ഷെ, ക്രി. മു. 10000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നിട്ടുണ്ടാവാം, മനുഷ്യൻ ധാന്യങ്ങൾ ആദ്യമായി കൃഷി ചെയ്തു തുടങ്ങിയ സമയം.

പുരാതന ഇറാഖിന്റെയും പുരാതന ഈജിപ്തിൻറെയും രേഖാമൂല ചരിത്രത്തിൽ ബിയർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, പുരാവസ്തുഗവേഷകർ ബിയർ നാഗരികത രൂപവത്കരണത്തിൽ പ്രധാന പങ്കു വഹിച്ചെന്നു കരുതുന്നു. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപ് ഉറുക്ക് നഗരത്തിൽ (ഇന്നത്തെ ഇറാക്ക്) തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളാൽ വേതനം ബിയർ ആണ് കൊടുത്തിരുന്നത്. ഈജിപ്തിലെ ഗിസയിലെ മഹാ സൂച്യഗ്രസ്‌തൂപം(പിരമിഡുകൾ) കെട്ടിട നിർമ്മാണത്തിനിടെ ഓരോ തൊഴിലാളിക്കും നാലു മുതൽ അഞ്ച് ലിറ്റർ വരെ ബിയർ ദൈനംദിന ഓഹരി ലഭിച്ചിരുന്നു. ഇത് നിർണായകമായ പോഷകാഹാരവും നവോന്മേഷവും ആയിരുന്നു പിരമിഡിന്റെ നിർമ്മാണത്തിൽ ഇത് നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

പഞ്ചസാര അടങ്ങിയ ഏതു വസ്തുവിനെയും പുളിപ്പിച്ചു വാറ്റൽ പ്രക്രിയക്ക് ഇടയാക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള നിരവധി സംസ്കാരങ്ങൾ അന്നജത്തിൽ നിന്നും മധുര പാനീയം ഉൽപാദിപ്പിക്കാം എന്ന് മനസ്സിലാക്കി അതിനോടനുബന്ധിച്ചു ബിയർ ഉല്പാദനവും കണ്ടുപിടിച്ചിട്ടുണ്ടാവാൻ സാധ്യതയുള്ളതാണ്. അപ്പവും വീഞ്ഞും ബിയറും, നാഗരിക സംസ്കാരങ്ങളിലെ സമൃദ്ധി വളരെ അധികം ഉയർത്തുകയും, ഈ സമൃദ്ധി, ഇതര സാകേതിക വിദ്യകളുടെ വളർച്ചക്ക് സഹായിക്കുകയും ചെയ്തു എന്നാണ് നിഗമനം.

1516-ൽ, ബവേറിയയിലെ പ്രഭു, വില്യം IV, പുനർജനകമായ (ശുദ്ധി നിയമം) ദത്തെടുത്ത്, ഒരുപക്ഷേ 21-ാം നൂറ്റാണ്ടിൽ ഉപയോഗിക്കുന്ന ഏറ്റവും പഴക്കമേറിയ ഭക്ഷണ-ഗുണനിലവാര നിയന്ത്രണം ആവാം ഇത്., ഈ നിയമപ്രകാരം ബിയറിന്റെ ഒരേയൊരു ചേരുവകൾ വെള്ളം, ഹോപ്സ് പുഷ്പം, ബാർലി-മാൾട്ട് മാത്രമേ ആകാവൂ. വ്യാവസായിക വിപ്ലവത്തിനു മുമ്പായി ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്ന ബിയർ ചെറുകിട വ്യവസായ തോതിൽ മാത്രമായിരുന്നു. ഏഴാം നൂറ്റാണ്ടോടുകൂടി ബിയർ യൂറോപ്യൻ സന്യാസികൾ വലിയ തോതിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തു. വ്യാവസായിക വിപ്ലവസമയത്ത്. ബിയർ ഉൽപ്പാദനം കരകൗശല ഉത്പന്നങ്ങളിൽ നിന്നും വ്യാവസായിക ഉൽപ്പാദത്തിലേക്കാക്കി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചെറുകിട ഉൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്തു. ഹൈഡ്രോമെറ്റേഴ്സ്, തെർമോമീറ്റുകളുടെ വികസനം ബീർ ഉല്പാദിപാദകർക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും ഫലങ്ങളുടെ കൂടുതൽ അറിവ് നൽകാനും കഴിയും.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ബിയർ&oldid=2802027" എന്ന താളിൽനിന്ന് ശേഖരിച്ചത്