ബീച്ച് വോളീബോൾ
(Beach volleyball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.
കളിയുടെ ഭരണസമിതി | FIVB |
---|---|
ആദ്യം കളിച്ചത് | 1915 at the Outrigger Canoe Club, in Waikiki |
സ്വഭാവം | |
ശാരീരികസ്പർശനം | No contact |
ടീം അംഗങ്ങൾ | 2 |
മിക്സഡ് | Single and mixed |
വർഗ്ഗീകരണം | Outdoor |
കളിയുപകരണം | Beach volleyball |
ഒളിമ്പിക്സിൽ ആദ്യം | Since 1996 |
ചരിത്രം
തിരുത്തുകഹവായിലെ വൈകികി കടൽതീരത്ത് ഔട്രിഗർ കനോയി ക്ലബ്ബ് 1915ൽ ആണ് പൊതു കളിയായി ബീച്ച് വോളിബോൾ ആരംഭിച്ചത്.[1] അമേരിക്കയിലെ ഏറെ ജനപ്പെരുപ്പമുള്ള ഹവായി സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ഹൊലുലുവിലെ ഒരു സംഘം ബിസിനസ്സുകാരും ഉദ്യോഗസ്ഥാരും 1908ൽ സ്ഥാപിച്ച ക്ലബ്ബാണ് ഔട്രിഗർ കാനോയി.
ഭരണ സമിതി
തിരുത്തുകഫെഡറേഷൻ ഇന്റർനാഷണൽ ഡി വോളിബോൾ എന്ന അന്താരാഷ്ട്ര സംഘടനയാണ് ബീച്ച് വോളിബോളിന്റെ ഭരണ സമിതി.[2] കൂടാതെ താഴെ പറയുന്ന പ്രാദേശിക ഭരണസമിതികളുമുണ്ട്:-
- ഏഷ്യയിൽ- ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ
- ആഫ്രിക്കയിൽ - കോൺഫെഡറേഷൻ ആഫ്രിക്കൈൻ ഡി വോളിബോൾ
- നോർത്ത് ആൻഡ് സെൻട്രൽ അമേരിക്കയിൽ - നോർത്ത്, സെൻട്രൽ അമേരിക്ക കാരിബീൻ വോളിബോൾ കോൺഫെഡറേഷൻ
- സൗത്ത് അമേരിക്ക - കോൺഫെഡറേഷൻ സുദമേരിക്കാന ഡി വോളിബോൾ
- അമേരിക്കൻ ഐക്യനാടുകളിൽ ഇൻഡോർ വോളിബോളും ബീച്ച് വോളിബോളും നിയന്ത്രിക്കുന്നത് യുഎസ്എ വോളിബോൾ എന്ന ഭരണ സമിതിതന്നെയാണ്.
അവലംബം
തിരുത്തുക- ↑ http://www.fivb.org/EN/BeachVolleyball/History.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-11. Retrieved 2016-08-24.