ബാർബറാ മക്ലിന്ടോക്

(Barbara McClintock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1983- ൽ ഫിസിയോളജിയിൽ അല്ലെങ്കിൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞയും സൈറ്റോജെനിറ്റിസ്റ്റുമായിരുന്നു ബാർബറ മക്ക്ലിന്റോക്ക് (Barbara McClintock) (ജീവിതകാലം: ജൂൺ 16, 1902 - സെപ്റ്റംബർ 2, 1992). 1927- ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ മക്ലിന്ടോക്കിന് ഡോക്ടർ ബിരുദം ലഭിച്ചു. ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതിവിശദമായ പഠനമായിരുന്നു ബാർബറ മക്ലിന്ടോക്കിന്റെ ഗവേഷണ മേഖല. അവരുടെ നിഗമനങ്ങളെ ആദ്യഘട്ടങ്ങളിൽ മറ്റു ശാസ്ത്രജ്ഞർ തളളിക്കളയുകയാണ് ചെയ്തത്.

Barbara McClintock
Barbara McClintock shown in her laboratory.
ജനനം
Eleanor McClintock

(1902-06-16)ജൂൺ 16, 1902
മരണംസെപ്റ്റംബർ 2, 1992(1992-09-02) (പ്രായം 90)
ദേശീയതAmerican
കലാലയംCornell University
അറിയപ്പെടുന്നത്Work in genetic structure of maize
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1983)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCytogenetics
സ്ഥാപനങ്ങൾUniversity of Missouri
Cold Spring Harbor Laboratory
ഒപ്പ്

ചോളത്തിലെ സൈറ്റോജെനിറ്റിസിന്റെ വികസനത്തിന് നേതൃത്വം നല്കികൊണ്ടാണ് മക്ക്ലിന്റോക്ക് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ബാർബറാ മക്ലിന്ടോക് തൻറെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം ഗവേഷണത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. 1920-കളുടെ അവസാനം മുതൽ മക്ലിന്റോക്ക് ക്രോമസോമുകളെക്കുറിച്ച് പഠിച്ചു. ചോളത്തിന്റെ പ്രത്യുൽപാദനത്തിനിടയിൽ ക്രോമസോമുകൾക്ക് എങ്ങനെ മാറ്റം വരുന്നു എന്നതിനെക്കുറിച്ച് പഠിച്ചു. ചോളത്തിലെ ക്രോമസോമുകൾ ദൃശ്യവത്ക്കരിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികവിദ്യ അവർ വികസിപ്പിച്ചെടുത്തു. പല അടിസ്ഥാനപരമായ ജനിതക ആശയങ്ങൾ പ്രകടമാക്കുന്നതിന് മൈക്രോസ്കോപിക് വിശകലനം ഉപയോഗിച്ചു. മിയോസിസ് സമയത്ത് ക്രോമസോം കൈമാറ്റം ചെയ്യുന്ന മെക്കാനിസത്തെക്കുറിച്ചുള്ള ആശയങ്ങളിലൊന്നായിരുന്നു ജനറ്റിക് റികോംപിനേഷൻ. ചോളത്തിനു വേണ്ടി ആദ്യത്തെ ജനിതക ഭൂപടം അവൾ നിർമ്മിച്ചു. ക്രോമസോമുകളുടെ ഭൗതികഗുണങ്ങളുമായി കണ്ണിചേർത്തു. ക്രോമസോമുകളുടെ ടെലോമേർ, സെൻട്രോമേർ എന്നിവയുടെ പങ്കിനെക്കുറിച്ചവൾ വിശദീകരിച്ചു. ക്രോമസോമിലെ മേഖലകൾ ജനിതക വിവരങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമാണ്. ഈ മേഖലയിൽ ഏറ്റവും മികച്ച അംഗീകാരം നേടുകയും അഭിമാനകരമായ ഫെല്ലോഷിപ്പുകൾ ലഭിക്കുകയും ചെയ്ത ബാർബറാ 1944- ൽ നാഷണൽ അക്കാഡമി ഓഫ് സയൻസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ജീവിതരേഖ

തിരുത്തുക
 
McClintock children, from left to right: Mignon, Malcolm Rider "Tom", Barbara and Marjorie

ഹോമിയോപ്പതി ഡോക്ടറായ തോമസ് ഹെൻറി മക്ലിന്റോക്കന്റെയും സാറ ഹാൻഡി മക്ലിന്റോക്കന്റെയും നാലുകുട്ടികളിൽ മൂന്നാമത്തെയാളായി 1902 ജൂൺ 16-ന് ഹാർട്ട്ഫോർഡിലെ കണക്റ്റികട്ടിൽ[1] [2] ജനിച്ചു. തോമസ് മക്ക്ലിന്റോക്ക് ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ മകനായിരുന്നു. സാറ റൈഡർ ഹാണ്ടി ഒരു പഴയ അമേരിക്കൻ മേഫ്ലവർ കുടുംബത്തിൽ നിന്നാണ് ജനിച്ചത്.[3] 1898 ഒക്റ്റോബറിലാണ് മൂത്തകുട്ടി മർജോറി ജനിച്ചത്. 1930 നവംബറിൽ രണ്ടാമത്തെ മകൾ മിഗ്നോൺ ജനിച്ചു. ബാർബറ ജനിച്ച് 18 മാസങ്ങൾക്ക് ശേഷമാണ് ഏറ്റവും ഇളയയാളായ മാൽക്കം റൈഡർ (ടോം) ജനിക്കുന്നത്. ചെറുപ്പക്കാരി എന്ന നിലയിൽ എലിനൂർ എന്ന പേര് ഒരു "സ്ത്രീക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവളുടെ പേർ പുനർനാമകരണം ചെയ്യുകയും പകരം ബാർബറയെന്നാക്കുകയും ചെയ്തു.[4][5]

മക്ലിന്റോക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരു സ്വതന്ത്ര കുട്ടിയായിട്ടാണ് വളർന്നത്. അവളുടെ "തനിച്ചായിരിക്കാനുള്ള ശേഷി" തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു വയസ്സുമുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതുവരെ മക്ലിന്റോക്ക് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അമ്മായി, അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. ന്യൂയോർക്കിൽ അവളുടെ മാതാപിതാക്കൾ സാമ്പത്തികഭാരം കുറയ്ക്കാൻ വേണ്ടി അവളുടെ പിതാവ് വൈദ്യ സേവനം ആരംഭിച്ചു. അവൾ സ്വതന്ത്രയും ഏകാകിയുമായ കുട്ടിയായി വിവരിക്കപ്പെട്ടു. അവളുടെ പിതാവിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെങ്കിലും അമ്മയോടൊപ്പം അവൾക്ക് ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ഒരു വിഷമമകരമായ ബന്ധം യൗവനകാലം വരെ തുടർന്നു.[4][5]

 
McClintock's microscope and ears of corn on exhibition at the National Museum of Natural History

1908- ൽ മക്ലിന്റോക്ക് കുടുംബം ബ്രൂക്ലിനിലേക്ക് താമസം മാറി. പിന്നീട് മക്ലിന്റോക്ക്ക് ഇറാസ്മസ് ഹാൾ ഹൈസ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി.[6] [7] 1919-ലാണ് അവൾ ബിരുദം നേടിയത്.[8] ശാസ്ത്രത്തിനോടുള്ള അവളുടെ അടുപ്പം വർദ്ധിക്കുകയും ഹൈസ്കൂൾ ജീവിതത്തിനിടയിൽ ഏകാകിയായ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്തു.[4] കോർണൽ യൂണിവേഴ്സിറ്റിയിലെ കാർഷിക കോളേജിലാണ് പഠനത്തിന് തുടക്കം കുറിച്ചത്. അവൾ അവിവാഹിതയായി തുടരുമെന്ന് അമ്മ ഭയന്നിരുന്നതിനാൽ മക്ലിൻറോക്കിനെ കോളജിലേയ്ക്ക് അയക്കാൻ അമ്മയ്ക്ക് എതിർപ്പായിരുന്നു.[5] കോളേജ് ജീവിതം ആരംഭിക്കുന്നതിൽ നിന്ന് മക്ലിൻറാക്കിനെ തടഞ്ഞു നിർത്തിയിരുന്നുവെങ്കിലും രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പിതാവ് ഇടപെട്ടു. തുടർന്ന് 1919 ൽ അവൾ കോർണലിൽ മെട്രിക്കുലേഷൻ ചെയ്തു.[9][10]

കോർണെൽ യുണിവഴ്സിറ്റിയിൽ നിന്നാണ് ബി.എസ്സും, എം.എസ്സും പി.എച്.ഡിയും എടുത്തത്. 1927- ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം നാലു വർഷക്കാലം ബോട്ടണി വിഭാഗത്തിൽ ഇൻസ്റ്റ്രക്റ്റർ ജോലി നോക്കി. 1931-36 വരെ അമേരിക്കയിലും യൂറോപ്പിലും പല ഗവേഷണസ്ഥാപനങ്ങളിലും ഗവേഷണം നടത്തി.1936-ൽ മിസ്സോറി സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിതയായി. അഞ്ചു വർഷങ്ങൾക്കു ശേഷം 1941-ൽ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിൽ ഗവേഷകയെന്ന പദവി സ്വീകരിച്ചു[11][12]

 
McClintock giving her Nobel Lecture

വാർധക്യസഹജമായ കാരണങ്ങളാൽ തൊണ്ണൂറാമത്തെ വയസ്സിൽ അവിവാഹിതയായിരുന്ന മക്ലിന്ടോക് നിര്യാതയായി.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ആർക്കൈവുകളും ഗവേഷണ ശേഖരണവും

തിരുത്തുക
  1. "Berlin map excerpt", Berliner-stadtplan.com, Pharos Plans, retrieved 18 March 2010
  2. Kass, Lee B.; Bonneuil, Christophe (2004), "Mapping and seeing: Barbara McClintock and the linking of genetics and cytology in maize genetics, 1928–1935", in Rheinberger, Hans-Jörg; Gaudilliere, Jean-Paul, Classical Genetic Research and its Legacy: The Mapping Cultures of 20th Century Genetics, London: Routledge, pp. 91–118
  3. Boyer, David (11 March 2001), "Neighborhood Report: Flatbush; Grads Hail Erasmus as It Enters a Fourth Century", The New York Times, retrieved 12 November 2012
  4. 4.0 4.1 4.2 Comfort 2001, pp. 19–22.
  5. 5.0 5.1 5.2 Keller 1983.
  6. Boyer, David (11 March 2001), "Neighborhood Report: Flatbush; Grads Hail Erasmus as It Enters a Fourth Century", The New York Times, retrieved 12 November 2012
  7. Coe, Edward; Kass, Lee B. (2005), "Proof of physical exchange of genes on the chromosomes", Proceedings of the National Academy of Sciences, 102 (19): 6641–6656, Bibcode:2005PNAS..102.6641C, doi:10.1073/pnas.0407340102, PMC 1100733 Freely accessible, PMID 15867161
  8. Lamberts 2000.
  9. Comfort 2001, pp. 23–27.
  10. Fedoroff 1995, p. 215.
  11. ബാർബറ മക്ലിന്ടോക്- നോബൽ പുരസ്കാരം
  12. ബാർബറ മക്ലിന്ടോക് accessed 14 Jan 2014

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബാർബറാ_മക്ലിന്ടോക്&oldid=4138211" എന്ന താളിൽനിന്ന് ശേഖരിച്ചത്