ബാൾട്ടിമോർ റേവൻസ്
അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോറിൽ ആസ്ഥാനമായുള്ള പ്രൊഫഷണൽ അമേരിക്കൻ ഫുട്ബോൾ ഫ്രാഞ്ചൈസിയാണ് ബാൾട്ടിമോർ റേവൻസ്. രണ്ടായിരാമാണ്ടിലെ സൂപ്പർ ബൗൾ ചാമ്പ്യന്മാരായ ഇവർ നാഷണൽ ഫുട്ബോൾ ലീഗിലെ അമേരിക്കൻ ഫുട്ബോൾ കോൺഫറൻസിലെ നോർത്ത് ഡിവിഷനിൽ അംഗമാണ്. ബാൾട്ടിമോറിൽ ജീവിച്ചിരുന്ന എഡ്ഗാർ അല്ലൻ പോയുടെ ദ റേവൻ എന്ന കവിതയുടെ തലക്കെട്ടിനെ ആധാരമാക്കിയാണ് ടീമിനു പേരു നൽകിയിരിക്കുന്നത്.
ബാൾട്ടിമോർ റേവൻസ് | |||||
Current season | |||||
Established 1995 Play in എം & ടി ബാങ്ക് സ്റ്റേഡിയം ബാൾട്ടിമോർ, മെരിലാൻഡ് ആസ്ഥാനം - ഓവിങ്സ് മിൽസ്, മെരിലാൻഡ് | |||||
| |||||
League/conference affiliations | |||||
National Football League (1996–present)
| |||||
Current uniform | |||||
Team colors | കറുപ്പ്, പർപ്പിൾ, മെറ്റാലിക് സ്വർണ്ണം, വെള്ള
| ||||
Mascot | പോ റൈസ് & കോൺക്വർ (2 റേവൻ പക്ഷികൾ) | ||||
Personnel | |||||
Owner(s) | സ്റ്റീവ് ബിസ്കിയോട്ടി | ||||
President | ഡിക്ക് കാസ് | ||||
General manager | ഓസ്സി ന്യൂസം | ||||
Head coach | ജോൺ ഹാർബൊ | ||||
Team history | |||||
| |||||
Championships | |||||
League championships (1)
| |||||
Conference championships (1)
| |||||
Division championships (2)
| |||||
Playoff appearances (6) | |||||
| |||||
Home fields | |||||
|
ക്ലീവ്‌ലാൻഡ് ബ്രൗൺസ് എന്ന ഫുട്ബോൾ ടീമിന്റെ സ്ഥലം മാറ്റത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ നിന്നാണ് ബാൾട്ടിമോർ റേവൻസിന്റെ ഉദ്ഭവം. 1995-ൽ ടീമിന്റെ അപ്പോഴത്തെ ഉടമസ്ഥനായിരുന്ന ആർട്ട് മോഡൽ ടീമിനെ ബാൾട്ടിമോറിലേക്ക് നീക്കാനുള്ള ഉദ്ദേശം അറിയിക്കുകയും അത് നിയമനടപടികൾക്കു വഴിയൊരുക്കുകയും ചെയ്തു. നിയമടപടിക്കവസാനം ടീമിനേയും അപ്പോഴുള്ള സ്റ്റാഫിനേയും മോഡലിനു കൈവശം വെച്ച് പുതിയ ഫാഞ്ചൈസ് തുടങ്ങാമെന്നും ക്ലീവ്‌ലാൻഡ് ബ്രൗൺസ് എന്ന നാമധേയവും ചരിത്രവും ക്ലീവ്‌ലാൻഡിൽ തന്നെ നിലനിർത്താമെന്നുമുള്ള ധാരണയിലെത്തി. ടീമിന്റെ ഫാനുകൾക്കിടയിൽ നടത്തിയ മൽസരത്തിൽ നിന്നും ബാൾട്ടിമോർ റേവൻസ് എന്ന പേരു തിരഞ്ഞെടുക്കുകയും 1996-ലെ സീസൺ മുതൽ ബാൾട്ടിമോർ ആസ്ഥാനമാക്കി കളിക്കാനാൻ ആരംഭിക്കുകയും ചെയ്തു. രണ്ടായിരാമാണ്ടിൽ സൂപ്പർ ബോൾ ജയിച്ചതാണ് റേവൻസിന്റെ ഏറ്റവും മികച്ച സീസണായി കണക്കാക്കപ്പെടുന്നത്.