ബൽരാജ് മാധോക്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Balraj Madhok എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൽരാജ് മാധോക് (ജീവിതകാലം: 25 ഫെബ്രുവരി 1920 - 2 മെയ് 2016) ജമ്മുവിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. യഥാർത്ഥത്തിൽ ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ‌.എസ്‌.എസ്.) പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് ഭാരതീയ ജനസംഘത്തിലൂടെ (ബിജെഎസ്) ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചു. ജമ്മു കശ്മീർ നാട്ടുരാജ്യത്ത് ആർ‌.എസ്.‌എസിന്റെ പ്രവർത്തനത്തിന് തുടക്കമിടുന്നതിലും പിന്നീട് ജമ്മുവിലെ ഹൈന്ദവരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടിയായ ജമ്മു പ്രജാ പരിഷത്തിന്റെ പ്രവർത്തനത്തിലും ബൽരാജ് മധോക് നിർണ്ണായകമായ പങ്കുവഹിച്ചിരുന്നു. ഒടുവിൽ അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് നിയമിതനാകുകയും 1967 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുവേണ്ടി വിജയകരമായ ഒരു മത്സരത്തിന് നേതൃത്വം നൽകുകയും ചെയ്തു. അടൽ ബിഹാരി വാജ്‌പേയി, എൽ. കെ. അദ്വാനി എന്നിവരുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചു.

ബൽരാജ് മാധോക്
President of Bharatiya Jana Sangh
ഓഫീസിൽ
1966–1967
മുൻഗാമിBaccharaj Vyas
പിൻഗാമിദീൻദയാൽ ഉപാദ്ധ്യായ
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-02-25)25 ഫെബ്രുവരി 1920
സ്കാർ‌ഡു, ജമ്മു ആന്റ് കാശ്മീർ, ബ്രിട്ടീഷ്‍ ഇന്ത്യ
(ഇപ്പോൾ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ - പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലുള്ള ഇന്ത്യൻ പ്രദേശം)
മരണം2 മേയ് 2016(2016-05-02) (പ്രായം 96)
ദില്ലി, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനസംഘം
അൽമ മേറ്റർദയാനന്ദ് ആംഗ്ലോ-വേദിക് കോളജ്, ലാഹോർ
ജോലിActivist, politician
തൊഴിൽചരിത്രാദ്ധ്യാപകൻ

ആദ്യകാലം

തിരുത്തുക

ആര്യ സമാജത്തോടു ചായ്‌വുള്ള ജമ്മു ആസ്ഥാനമായുള്ള ഒരു ഖത്രി കുടുംബത്തിലാണ് ബൽരാജ് മാധോക് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവ് ജഗന്നാഥ് മധോക് ലഡാക്ക് ഡിവിഷനിലെ ജമ്മു കശ്മീർ സർക്കാരിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പശ്ചിമ പഞ്ചാബിലെ ഗുജ്‌റൻവാല ജില്ലയിലെ ജല്ലെൻ സ്വദേശിയായിരുന്നു.[2] ബാൾട്ടിസ്ഥാനിലെ സ്കാർഡുവിൽ ജനിച്ച ബാൽരാജ് മധോക് ബാല്യകാലം ജല്ലനിൽ ചെലവഴിച്ചു. ശ്രീനഗർ, ജമ്മുവിലെ പ്രിൻസ് ഓഫ് വെയിൽസ് കോളേജ് എന്നിവിടങ്ങളിലും ലാഹോറിലെ ദയാനന്ദ് ആംഗ്ലോ-വേദിക് കോളേജിലും (ഡിഎവി കോളേജ്) വിദ്യാഭ്യാസം ചെയ്ത അദ്ദേഹം 1940 ൽ അവിടെനിന്ന് ചരിത്രത്തിൽ ബി. എ. ഓണേഴ്സ് ബിരുദം നേടി.[3]

  1. Jaffrelot, Religion, Caste and Politics 2011, p. 288.
  2. "Balraj Madhok: A Life Sketch". Jana Sangh Today. February 2007. Retrieved 2016-03-03.
  3. "Balraj Madhok: A Life Sketch". Jana Sangh Today. February 2007. Retrieved 2016-03-03.
"https://ml.wikipedia.org/w/index.php?title=ബൽരാജ്_മാധോക്&oldid=3702551" എന്ന താളിൽനിന്ന് ശേഖരിച്ചത്