ബഖ്ത് ഖാൻ
1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ദില്ലിയിലെ വിമതശിപായിമാരുടെ മുഖ്യസൈന്യാധിപനായിരുന്നു ജനറൽ ബഖ്ത് ഖാൻ. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുക്കുകയും ബഹുമതികൾ നേടുകയും ചെയ്ത ഒരു മുതിർന്ന സൈനികനായിരുന്നു അദ്ദേഹം.
General Bakht Khan | |
---|---|
ജനനം | 1797[1] |
മരണം | 1859 (വയസ്സ് 61–62)[2][1] |
Burial Place | #Death |
തൊഴിൽ | Subedar in the British East India Company, Commander-in-chief of Indian Rebels under Mughal Emperor[1] |
അറിയപ്പെടുന്നത് | Indian Rebellion of 1857 |
ലഹളക്കുമുമ്പ് ബഖ്ത് ഖാൻ ഒരു പീരങ്കിപ്പടയുടെ സുബാദാർ ആയിരുന്നു. ലഹളക്കാലത്ത് ബറേലിയിലെ വിമതസൈന്യം ഇദ്ദേഹത്തെ നേതാവായി അംഗീകരിക്കുകയും 1857 ജൂലൈ 2-ന് 3000-ത്തോളം സൈനികരുമായി ദില്ലിയിലെത്തുകയും ചെയ്തു. ബഖ്ത് ഖാനും മറ്റ് വിമതസൈന്യാധിപരുമായി പ്രത്യേകിച്ച് മിർസ മുഗളുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ വഹാബി മതവിശ്വാസം ഇതിനൊരു കാരണമായിരുന്നു. 1857 ഓഗസ്റ്റ് പകുതിയിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചമൂലം അദ്ദേഹം വിമതരുടെ മുഖ്യസൈന്യാധിപസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.[4]
ഡെൽഹിയിലെ പരാജയത്തിനുശേഷം ബഖ്ത് ഖാൻ അവധിലേക്ക് നീങ്ങി. അവിടെ ബീഗം ഹസ്രത് മഹലിനൊപ്പം ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. അവധ് ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ ഹസ്രത് മഹലിനോടൊപ്പം 1858/1859-ൽ നേപ്പാളിലേക്ക് കടന്നു.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GoogleBooks
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ബഖ്ത് ഖാൻ at Encyclopædia Britannica.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Tribune
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XVIII. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി - ↑ രുദ്രാങ്ഷു മുഖർജി (2002). അവധ് ഇൻ റിവോൾട്ട് (in ഇംഗ്ലീഷ്). pp. 131–132. ISBN 8178240270.