ബാദൽ സർക്കാർ
ഭാരതത്തിലെ പ്രമുഖ ജനകീയ നാടക പ്രവർത്തകൻ ആയിരുന്നു ബാദൽ സർക്കാർ (15 ജൂലൈ 1925-13 മേയ് 2011). സമകാലിക നാടകത്തെ അതിന്റെ ഉള്ളടക്കം കൊണ്ടും ആവിഷ്ക്കാര രീതി കൊണ്ടും തെരുവും വീട്ടുമുറ്റവുമൊക്കെ തീയറ്ററാക്കി ബാദൽ മാറ്റിയെഴുതി.ഭരണകൂടത്തിനെതിരായിരുന്നു അദ്ദേഹത്തിന്റെ മിക്ക പ്രമേയങ്ങളും.1967 ൽ ശതാബ്ദി എന്ന പേരിൽനാടക സംഘം രൂപീകരിച്ചു.മൂന്നാം തീയറ്റർ എന്നാണ് തന്റ നാടക സംഘത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
അമ്പതിൽപ്പരം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പാഗൽഘോഡ,ഏവം ഇന്ദ്രജിത്ത് എന്നിവ പ്രസിദ്ധ നാടകങ്ങളാണ്.
ബാദൽ സർക്കാർ | |
---|---|
ജനനം | സുചീന്ദ്ര സർക്കാർ [1] ജൂലൈ 15, 1925 കൊൽക്കത്ത |
മരണം | 2011 മേയ് 13 കൊൽക്കത്ത |
തൊഴിൽ | തിരക്കഥാകൃത്ത്, നാടക സംവിധായകൻ |
സജീവ കാലം | 1945 - 2011 |
അറിയപ്പെടുന്ന കൃതി | ഏവം ഇന്ദ്രജിത്ത് (ഇന്ദ്രജിത്തും) (1963) പാഗൽഘോഡ, (ഭ്രാന്തൻ കുതിര) (1967) |
പുരസ്കാരങ്ങൾ | 1966 കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് 1972 പത്മശ്രീ 1997 സംഗീത നാടക അക്കാദമി ഫെലോഷിപ്പ് |
ജീവിതരേഖ
തിരുത്തുകജാദവ് പൂർ യൂണിവാഴ്‌സിറ്റിയിൽ നിന്ന് കമ്പാരറ്റീവ് ലിറ്ററേച്ചറിൽ നിന്ന് ബിരുദമെടുത്ത ശേഷം ഇന്ത്യയിലും ഇംഗ്ലണ്ടിലും നൈജീരിയയിലും ടൗൺ പ്ലാനറായി ഏറെക്കാലം ജോലി ചെയ്തു. ലണ്ടനിൽ വെച്ച് ജോൺ ലിറ്റിൽവുഡ്ഡ്, പോളിഷ് നാടകസംവിധായകൻ ജെർസി ഗ്രോട്ടോവ്‌സ്‌കി, ആന്റണി സെർച്ചിയോ, പരീക്ഷണനാടകത്തിന്റെ വക്താവായ റിച്ചാർഡ് ഷേച്ച്‌നർ എന്നിവരുമായുള്ള പരിചയം അദ്ദേഹത്തെ നാടകത്തിലോട്ടടുപ്പിച്ചു. മരണാനന്തരം മൃതദേഹം ബാദൽ സർക്കാറിന്റെ ആഗ്രഹപ്രകാരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി സംഭാവന ചെയ്തു
പുരസ്കാരങ്ങൾ
തിരുത്തുക1968 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 1972ൽ രാജ്യം പദ്മശ്രീ ബഹുമതിയും 1997ൽ കേന്ദ്രസംഗീത നാടക അക്കാദമിയുടെ പരമോന്നത ബഹുമതിയായ രത്‌ന സദ്‌സ്യക്കും ലഭിച്ചു. 2010 ൽ പത്മവിഭൂഷണ് ശുപാർശ ചെയ്യപ്പെട്ടെങ്കിലും നിരസിച്ചു.[2]
അവലംബം
തിരുത്തുക- ↑ "A world full of phoneys". Live Mint. Feb 3 2010.
{{cite news}}
: Check date values in:|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2012-03-11.
പുറത്തെ കണ്ണികൾ
തിരുത്തുക- മൂന്നാംനാടകക്കാരൻ ഓർമ്മയായി Archived 2011-07-14 at the Wayback Machine.
- Legendary Bengali playwright Badal Sircar dies Archived 2011-05-18 at the Wayback Machine.
- Badal Sircar's "Evam Indrajit" as a Play in the Absurdist Tradition Archived 2010-02-11 at the Wayback Machine.