ഓസ്‌ട്രേലിയൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ

(Australian Overland Telegraph Line എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗത്ത് ഓസ്‌ട്രേലിയയിലെ പോർട്ട് അഗസ്റ്റയുമായി ഡാർവിനെ ബന്ധിപ്പിക്കുന്ന 3200 കിലോമീറ്റർ ടെലിഗ്രാഫ് ലൈനാണ് ഓസ്‌ട്രേലിയൻ ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ. 1872-ൽ പൂർത്തീകരിച്ച ഓവർലാൻഡ് ടെലിഗ്രാഫ് ലൈൻ മൂലം ഓസ്‌ട്രേലിയയെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളെയും തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ സാധിച്ചു. ലൈനിന്റെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഭാഗം പൂർത്തിയായതോടെ 1877-ൽ ഒരു അധിക വിഭാഗം കൂട്ടിച്ചേർത്തു. 19-ആം നൂറ്റാണ്ടിലെ ഓസ്‌ട്രേലിയയിലെ മികച്ച എഞ്ചിനീയറിംഗ് വിജയങ്ങളിലൊന്നായിരുന്നു ഇത്.[1] ഓസ്‌ട്രേലിയയുടെ ടെലിഗ്രാഫിക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുമായി ഇതു മാറി.[2]

അഡ്‌ലെയ്ഡ്-ഡാർവിൻ റെയിൽ‌വേ ടെലിഗ്രാഫ് ലൈനിന്റെ പാത പിന്തുടരുന്നു. കിഴക്ക് (മഞ്ഞ) പാത ഉപയോഗിക്കുന്നു. 1929 ഓഗസ്റ്റ് 6-ന് ആലീസ് സ്പ്രിങ്സ് വരെയും 2003-ൽ ഡാർവിൻ വരെയും റെയിൽ‌വേ പാത പൂർത്തിയായി.
  1. W.A. Crowder's diary: the Overland Telegraph Line National Library of Australia.
  2. Wendy Lewis, Simon Balderstone and John Bowan (2006). Events That Shaped Australia. New Holland. p. 66. ISBN 978-1-74110-492-9.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

25°55′37.77″S 134°58′25.58″E / 25.9271583°S 134.9737722°E / -25.9271583; 134.9737722