ഓറ (രോഗലക്ഷണം)

(Aura (symptom) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപസ്മാരം അല്ലെങ്കിൽ മൈഗ്രെയ്ൻ ഉള്ള ചിലർ അനുഭവിക്കുന്ന ഒരു ദൃശ്യ അസ്വസ്ഥതയാണ് ഓറ. അപസ്മാരം മൂലമുണ്ടാകുന്ന ഓറ വാസ്തവത്തിൽ ഒരു കോച്ചിപ്പിടുത്തമാണ് (സീഷ്വർ). [1]

ഓറ
Artist's depiction of zig-zag lines appearing as part of a migraine aura phenomenon
സ്പെഷ്യാലിറ്റിNeurology, Neuro-ophthalmology
തരങ്ങൾScintillating scotoma
അപകടസാധ്യത ഘടകങ്ങൾMigraine or Epilepsy sufferer
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Persistent aura without infarction, Retinal migraine, Visual snow

അപസ്മാരം, മൈഗ്രെയ്ൻ എന്നിവ മൂലമുണ്ടാകുന്ന ഓറക്ക് കാരണം തലച്ചോറിലെ നിർദ്ദിഷ്ട മേഖലകളുടെ ഇടപെടലാണ്. തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗങ്ങളെ ബാധിക്കുകയാണെങ്കിൽ, ഓറ വിഷ്വൽ ലക്ഷണങ്ങൾ കാണിക്കുന്നു, അതേസമയം ഒരു സെൻസറി ഭാഗത്തെയാണ് ബാധിക്കുന്നതെങ്കിൽ സെൻസറി ലക്ഷണങ്ങൾ സംഭവിക്കും.

അപസ്മാരം മൂലമുള്ള ഓറ ഒരു ഫോക്കൽ സീഷ്വർ മൂലമുണ്ടാകുന്ന സബ്ജക്റ്റീവ് സെൻസറി അല്ലെങ്കിൽ മാനസിക പ്രതിഭാസങ്ങളാണ്. സീഷ്വറിന് കാരണമാകുന്ന മാറ്റം എവിടെയാണെന്ന് വ്യക്തമാക്കുന്നതിനാൽ ഇത് പ്രധാനമാണ്. ഒരു അപസ്മാര ഓറക്കൊപ്പം മിക്ക കേസുകളിലും കോച്ചിവലിവ് പോലെ സീഷ്വറിന്റെ മറ്റ് ലക്ഷണങ്ങളുമുണ്ടാകാം. അപസ്മാര ഡിസ്ചാർജ് തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് ഇതിന് കാരണം.

മൈഗ്രെയിനിന്റെ ഓറ ഭൂരിഭാഗം കേസുകളിലും ദൃശ്യ ലക്ഷണമാണ്, വിഷ്വൽ കോർട്ടക്സിൽ നിന്നാണ് അപര്യാപ്തത ആരംഭിക്കുന്നത് എന്നതാണ് ഇതിന് കാരണം. ഓറ വന്ന് മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്ക് ശേഷം മൈഗ്രെയ്ൻ തലവേദന വരുന്നു. എന്നിരുന്നാലും ചിലപ്പോൾ തലവേദനയില്ലാതെ മൈഗ്രെയ്ൻ ഓറ മാത്രമായും പ്രത്യക്ഷപ്പെടാറുണ്ട്. മൈഗ്രെയ്ൻ ബാധിതർക്ക് മൈഗ്രെയ്ൻ സമയത്ത് ഒന്നിൽ കൂടുതൽ ഓറ അനുഭവപ്പെടുന്നത് സാധാരണമാണ്. മൈഗ്രെയിൻ ഓറ ഉണ്ടാകുന്ന മിക്ക ആളുകൾക്കും എല്ലായ്പ്പോഴും ഒരേ തരത്തിലുള്ള ഓറയാണ് കാണാനാകുക.

ഓറകൾ പരിഭ്രാന്തി, പാനിക്ക് അറ്റാക്ക് എന്നിവയുമായി ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. പരെസ്തേഷ്യ, ഡീറിയലൈസേഷൻ, തലകറക്കം, നെഞ്ചുവേദന, ട്രെമർ, പാൽപ്പിറ്റേഷൻ എന്നിവയുടെ ലക്ഷണങ്ങൾ അനുഭവിക്കുന്ന രോഗികളിൽ നിന്ന് ഓറ രോഗനിർണയം തികച്ചും വെല്ലുവിളിയാണ്. [2]

മോട്ടോർ, സോമാറ്റോസെൻസറി, വിഷ്വൽ, ഓഡിറ്ററി ലക്ഷണങ്ങൾ എന്നിവ ഏറ്റവും സാധാരണമായ ഓറയ്ക്കുണ്ടാകാം. [3] ഒരു ഓറ സമയത്തെ തലച്ചോറിന്റെ സജീവമാക്കൽ തുടർച്ചയായി അല്ലെങ്കിൽ നിർത്താതെ, ഒരേ വശത്ത് അല്ലെങ്കിൽ ഇരുവശങ്ങളിലേക്കും ഒന്നിലധികം പ്രദേശങ്ങളിലൂടെ വ്യാപിക്കും. [4]

വിഷ്വൽ ഓറകൾ ലളിതമോ സങ്കീർണ്ണമോ ആകാം. പ്രാഥമിക വിഷ്വൽ കോർട്ടക്സിലെ അസാധാരണ പ്രവർത്തനം മൂലമുണ്ടാകുന്ന സ്റ്റാറ്റിക്, മിന്നുന്ന അല്ലെങ്കിൽ ചലിക്കുന്ന ലൈറ്റുകൾ / ആകൃതികൾ / നിറങ്ങൾ എന്നിവ ലളിതമായ വിഷ്വൽ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ടെംപോറോ-ആൻസിപിറ്റൽ ജംഗ്ഷന്റെ ഉത്തേജനത്തിന്റെ ഫലമായി ഒരു ഹെമിഫീൽഡിലേക്ക് പാർശ്വവൽക്കരിക്കപ്പെടുന്ന ആളുകൾ, രംഗങ്ങൾ, വസ്തുക്കൾ എന്നിവ സങ്കീർണ്ണമായ വിഷ്വൽ ഓറകളിൽ ഉൾപ്പെടുത്താം. ഓഡിറ്ററി ഓറകളും ലളിതവും (റിംഗുചെയ്യൽ, ശബ്‌ദം) അല്ലെങ്കിൽ സങ്കീർണ്ണവും (ശബ്‌ദങ്ങൾ, സംഗീതം) ആകാം. പ്രൈമറി ഓഡിറ്ററി കോർട്ടക്സ് സജീവമാകുന്നതിലൂടെ ലളിതമായ ഓഡിറ്ററി ഓറകൾ ഉണ്ടാകാം, അതേപോലെ ഓഡിറ്ററി അസോസിയേഷൻ ഏരിയകളുടെ സ്ഥാനത്തുള്ള ടെമ്പോറോ-ആൻസിപിറ്റൽ കോർട്ടക്സിൽ നിന്നും സങ്കീർണ്ണമായ ഓറ ലക്ഷണങ്ങൾ ഉണ്ടാകാം. [5]

ഉദാഹരണങ്ങൾ

തിരുത്തുക
 
സ്കോട്ടിലോമ സ്കോട്ടോമ, ആർട്ടിസ്റ്റിന്റെ ചിത്രീകരണം
 
ഓരോ ഡോട്ട് അല്ലെങ്കിൽ ലൈൻ മിന്നിത്തിളങ്ങുന്ന ഒരു സ്കോട്ടിലോമ ഓറ ഉദാഹരണം.
 
വർണ്ണങ്ങളുടെ അതിർത്തിയിൽ ഒരു അവ്യക്തമായ / വികൃതമായ പ്രദേശം കാണിക്കുന്ന സ്കിന്റിലേറ്റിംഗ് സ്കോട്ടോമയുടെ ഉദാഹരണം.

ഒരു ഓറ സംവേദനത്തിൽ ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ അവയുടെ സംയോജനമോ ഉൾപ്പെടുത്താം:

ദൃശ്യ അസ്വസ്ഥതകൾ

തിരുത്തുക
  • തിളക്കമുള്ള ലൈറ്റുകൾ [6]
  • സിഗ്സാഗ് ലൈനുകൾ [7]
  • വസ്തുക്കളുടെ വലുപ്പത്തിലോ രൂപത്തിലോ ഉള്ള വികലങ്ങൾ [8]
  • വൈബ്രറ്റിംഗ് വിഷ്വൽ ഫീൽഡ്
  • സിന്റിലേറ്റിംഗ് സ്കോട്ടോമ [9]
    • തിളങ്ങുന്ന, സ്പന്ദിക്കുന്ന പാച്ചുകൾ, ഇവ പലപ്പോഴും വളഞ്ഞതാണ്
    • തുരങ്ക ദർശനം
  • സ്കോട്ടോമ
    • അന്ധമായ അല്ലെങ്കിൽ കറുത്ത പാടുകൾ
    • ഒരു കണ്ണിനു മുന്നിലുള്ള തിരശ്ശീല പോലുള്ള പ്രഭാവം
    • പതുക്കെ പടരുന്ന പാടുകൾ
  • കാലിഡോസ്‌കോപ്പ് ഇഫക്റ്റുകൾ [10]
  • ഒന്നോ രണ്ടോ കണ്ണുകളിൽ താൽക്കാലിക അന്ധത [11] [12]
  • പ്രകാശത്തോടുള്ള ഉയർന്ന സംവേദനക്ഷമത

ഓഡിറ്ററി ലക്ഷണങ്ങൾ

തിരുത്തുക
  • നിലവിലില്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നു
  • പരിസ്ഥിതിയിലെ ശബ്‌ദങ്ങളുടെ പരിഷ്‌ക്കരണം: ശബ്‌ദമുണ്ടാക്കൽ, ട്രെമോലോ, ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ അല്ലെങ്കിൽ മറ്റ് മോഡുലേഷനുകൾ
  • ശ്രവണത്തോടുള്ള ഉയർന്ന സംവേദനക്ഷമത

മറ്റ് സംവേദനങ്ങൾ

തിരുത്തുക
  • വിചിത്രമായ ഗന്ധം (ഫാന്റോസ്മിയ ) അല്ലെങ്കിൽ രുചികൾ (ഗുസ്റ്റേറ്ററി ഹാലൂസിനേഷൻ) [13]
  • ഗന്ധത്തോടുള്ള ഉയർന്ന സംവേദനക്ഷമത
  • സിനെസ്തേഷ്യ [14]
  • ദേജാ വു അല്ലെങ്കിൽ ജമൈസ് വു
  • സെഫാലിക് ഓറ, തലയിലോ തലയ്ക്കകത്തോ ഉള്ള ചലനം
  • വയറുമായി ബന്ധപ്പെട്ട അബ്ഡൊമിനൽ ഓറ
  • ഓക്കാനം [12]
  • ഉത്കണ്ഠ, ഭയം
  • തരിപ്പ് അല്ലെങ്കിൽ ഇക്കിളി (പാരസ്തേഷ്യ)
  • ശരീരത്തിനുമേൽ പൊങ്ങിക്കിടക്കുന്ന പോലെയുള്ള തോന്നൽ (ഡിസോസിയേഷൻ)
  • കൈകാലുകളുടെയോ പല്ലുകളുടെയോ സംവേദനം
  • അമിത ചൂടും പെട്ടെന്നുള്ള വിയർപ്പും അനുഭവപ്പെടുന്നു
  • സംസാരിക്കാനുള്ള കഴിവില്ലായ്മ ( അഫാസിയ ) അല്ലെങ്കിൽ മന്ദഗതിയിലുള്ള സംസാരം
  • ആശയക്കുഴപ്പം; പൊതുവായ ജോലികൾ എങ്ങനെ ചെയ്യാമെന്നും അല്ലെങ്കിൽ സംസാരിക്കുന്ന വാക്കുകളോ മറക്കുന്നു
Animated depictions

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-24. Retrieved 2021-06-18.
  2. Sudden Onset Panic: Epileptic Aura or Panic Disorder? Robin A. Hurley, M.D., Ronald Fisher, M.D., Ph.D. and Katherine H. Taber, Ph.D.
  3. Sharma S., Dixit V. (2013). "Epilepsy – A Comprehensive Review". International Journal of Pharmacological Research & Review. 2 (12): 61–80.
  4. Tuxhorn I. E. B. (2005). "Somatosensory auras in focal epilepsy: A clinical, video EEG and MRI study". Seizure: European Journal of Epilepsy. 14 (4): 262–268. doi:10.1016/j.seizure.2005.02.005. PMID 15911361.
  5. Foldvary-Schaefer, N. & Unnwonqse, K. (2011). Localizing and Lateralizing features of auras and seizures. Epilepsy behavior 20: 160-166
  6. "Aura: Migraine's Odd Companion". Migraineur (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-03-17.
  7. "Patient's Guide to Visual Migraine - Brigham and Women's Hospital". www.brighamandwomens.org. Retrieved 2021-03-17.
  8. Vincent, MB; Hadjikhani, N (2007). "Migraine aura and related phenomena: beyond scotomata and scintillations". Cephalalgia. 27 (12): 1368–1377. doi:10.1111/j.1468-2982.2007.01388.x. ISSN 0333-1024. PMC 3761083. PMID 17944958.
  9. "Understanding the Aura Stage of Migraine Doctor Q&A". Migraine Again (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-30. Retrieved 2021-03-17.
  10. "What Causes Kaleidoscope Vision?". Greatist (in ഇംഗ്ലീഷ്). 2020-01-29. Retrieved 2021-03-17.
  11. Robert, Teri. "Living Well With Migraine Disease and Headaches" New York HarperCollins 2004
  12. 12.0 12.1 http://www.ccjm.org/content/72/6/529.full.pdf+html
  13. Kissoon, Narayan R.; Cutrer, Fred Michael (July 2017). "Aura and Other Neurologic Dysfunction in or with Migraine". Headache. 57 (7): 1179–1194. doi:10.1111/head.13101. ISSN 1526-4610. PMID 28542895.
  14. Marcel Neckar; Petr Bob (11 January 2016). "Synesthetic associations and psychosensory symptoms of temporal epilepsy". Neuropsychiatric Disease and Treatment. 12: 109–12. doi:10.2147/NDT.S95464. PMC 4714732. PMID 26811683.{{cite journal}}: CS1 maint: unflagged free DOI (link)
  15. Page 258 in: Britt Talley Daniel (2010). Migraine. AuthorHouse. ISBN 978-1-4490-6962-9.

പുറം കണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=ഓറ_(രോഗലക്ഷണം)&oldid=4090630" എന്ന താളിൽനിന്ന് ശേഖരിച്ചത്