അടൽ പെൻഷൻ യോജന

(Atal Pension Yojana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ അസംഘടിതരായ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 2015 മേയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.

അടൽ പെൻഷൻ യോജന
രാജ്യംIndia
പ്രധാന ആളുകൾNirmala Sitharaman
ആരംഭിച്ച തീയതിOriginal launch in 2010-11. Relaunched on 9 മേയ് 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-05-09)
നിലവിലെ നിലactive
വെബ്‌സൈറ്റ്www.jansuraksha.gov.in

42 രൂപ മുതൽ 210 രൂപവരെ നിക്ഷേപിക്കുന്നവർക്ക് നിശ്ചിത കാലാവധി കഴിയുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപവരെ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 18 നും 40 നുമിടയിൽ പ്രായമുളളവർ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. പദ്ധതിയിൽ ചേരുന്നവർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക. ആദായ നികുതി ബാദ്ധ്യതയില്ലാത്തവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരമുള്ളത്.[1][2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 4 ഒക്ടോബർ 2016. Retrieved 31 ഡിസംബർ 2016.
  2. <http://www.manoramaonline.com/women/women-news/pension-for-all.html

3. https://www.bullfinchmedia.in/2020/11/how-to-applay-Atal-Pension-Yojana-APY.html

Atal Pension Yojana

"https://ml.wikipedia.org/w/index.php?title=അടൽ_പെൻഷൻ_യോജന&oldid=4020326" എന്ന താളിൽനിന്ന് ശേഖരിച്ചത്