ആസ്ക്.കോം

(Ask.com എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനെറ്റ് തിരയാനുള്ള സൗകര്യങ്ങൾ നല്കുന്ന ഒരു വെബ് സെർച്ച് എഞ്ചിനാണ് ആസ്ക്.കോം. ചോദ്യങ്ങൾക്കു ഉത്തരം തിരയാനുള്ള സേവനമാണ് ഇപ്പോൾ ഈ വെബ് സൈറ്റ് പ്രധാനമായും നല്കിവരുന്നത്.

ആസ്ക്.കോം
സെർച്ച് എഞ്ചിൻ
വ്യവസായംഇന്റർനെറ്റ്
സ്ഥാപിതം1996
ആസ്ഥാനംഓക്ക്ലാന്റ്, കാലിഫോർണിയ, യു.എസ്.
പ്രധാന വ്യക്തി
ഗാരത്ത് ഗ്രുണെർ,
ഡേവിഡ് വാർത്തൻ,
സ്കോട്ടു് ഗാരെൽ,
ഡൗഗ് ലീഡ്സ്
വരുമാനം$ 227 ദശലക്ഷം
മാതൃ കമ്പനിഇന്ററാക്ടീവ് കോർപ്പ്
വെബ്സൈറ്റ്www.ask.com Edit this on Wikidata

ചരിത്രം

തിരുത്തുക

1996ൽ ഗാരത്ത് ഗ്രുണെറൂം ഡേവിഡ് വാർത്തനും കാലിഫോർണിയയിലെ ബെർക്കെലെയിൽ കമ്പനി സ്ഥാപിച്ചു. ആസ്ക് ജീവ്സ് എന്നാണ് ഈ സെർച്ച് എഞ്ചിൻ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. 2005ൽ കമ്പനി ജീവ്സ് ഉപേക്ഷിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. 2006 ഫെബ്രുവരി 26ന് ജീവ്സ് എന്നത് പൂർണമായും ഉപേക്ഷിക്കപ്പെട്ടു. 2009ൽ യു.കെയിൽ ജീവ്സ് എന്നതു വീണ്ടും കൂട്ടിച്ചേർത്തു. 2010ൽ ഗൂഗിളിൽ നിന്നുള്ള മത്സരം എതിർക്കാൻ കഴിയാതെ വന്നപ്പോൾ കമ്പനി തിരയാനുള്ള സൗകര്യം നിർത്തിവച്ചു. ഇപ്പോൾ ഒരു ചോദ്യോത്തര വെബ് സൈറ്റായി ഇതു പ്രവർത്തിക്കുന്നു.

പേരിനു പിന്നിൽ

തിരുത്തുക

ആസ്ക് ജീവ്സ് എന്നാണ് ആസ്ക്.കോം ആദ്യം അറിയപ്പെട്ടിരുന്നത്. 'ജീവ്സ്' എന്നത് പി.ജി. വോദ്‌ഹൌസിന്റെ കൃതികളിലെ ബെർടി വൂസ്ടറുടെ ബട്ലെറുടെ പേരിൽ നിന്നാണ് ഈ പേരു ലഭിച്ചത്.

സേവനങ്ങൾ

തിരുത്തുക

തുടക്കത്തിൽ തിരയാനുള്ള സൗകര്യവും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുള്ള സൗകര്യവും ആസ്ക്.കോം നൽകിയിരുന്നത്. നിലവിൽ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുള്ള സൗകര്യവും ഇതിനു പുറമെ കണക്ക്, ഡിക്ഷണറി, കൺവേർഷൻ എന്നീ സേവനങ്ങളും ലഭിക്കുന്നു. താഴെ പറയുന്ന വിവിധ രാജ്യങ്ങളിൽ പല ഭാഷകളിൽ ആസ്ക്.കോം തിരയാൻ സേവനങ്ങൾ നല്കുന്നു:

ഇതും കാണുക

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആസ്ക്.കോം&oldid=1809414" എന്ന താളിൽനിന്ന് ശേഖരിച്ചത്