ആര്യഭടൻ II
(Aryabhata II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതിയ ഗണിത-ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആര്യഭടൻ രണ്ടാമൻ(c. 920 – c. 1000).
ജീവചരിത്രം
തിരുത്തുകഭാരതിയ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതൻ ആര്യഭടൻ രണ്ടാമൻ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.ആര്യഭടീയത്തിന്റെ കർത്താവായ ആര്യഭടനിൽനിന്നും വേർതിരിച്ചറിയനാണ് ആര്യഭടൻ രണ്ടാമൻ എന്നു വിളിക്കുന്നത്.ഇദ്ദേഹത്തിന്റെ പ്രശസ്തകൃതി മഹാസിദ്ധാന്തത്തിൽ ജ്യോതിശാസ്ത്രവും അങ്കഗണിതവും കൈകാര്യം ചെയ്തിട്ടുണ്ട്.
ഒരു ഗോളത്തിന്റെ വ്യാസം d ആയാൽ
വ്യാപ്തം = :
എന്ന സൂത്രവാക്യമാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.
ഒരു സമചതുരത്തിന്റെയോ സാമാന്തരികത്തിന്റെയോ വികർണങ്ങളിൽ ഒന്ന് അറിയാമെങ്കിൽ മറ്റേ വികർണത്തിന്റെ നീളം കണ്ടുപിടിക്കുന്നവിധം ആര്യഭടൻ രണ്ടാമൻ വിശദീകരിച്ചിരുന്നു.
അവലംബം
തിരുത്തുകഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ് ബുക്സ് ,കണ്ണൂർ )