അരുണാചലം മുരുഗാനന്ദം
(Arunachalam Muruganantham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തു നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകനായ വ്യക്തിയാണ് അരുണാചലം മുരുഗാനന്ദം. ഇദ്ദേഹം ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീര ശുചിത്വ (ആരോഗ്യ) സംരക്ഷണത്തിനായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന ഒരു യന്ത്രം ഉണ്ടാക്കിയിട്ടുണ്ട്. ഈ യന്ത്രം ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ച മുരുഗാനന്ദം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ബഹുമാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ചെന്നൈ ഐ.ഐ.ടിയുടെ ഇന്നൊവേഷൻ പുരസ്കാരം വാങ്ങിയിട്ടുണ്ട്. 2014-ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ്.[1]
അരുണാചലം മുരുഗാനന്ദം | |
---|---|
ജനനം | 1962 (വയസ്സ് 61–62) |
തൊഴിൽ | യന്ത്ര സ്രഷ്ടാവ് |
സംഘടന(കൾ) | Jayaashree Industries |
വെബ്സൈറ്റ് | newinventions.in |
അവലംബങ്ങൾ
തിരുത്തുക- ↑ പാലിയത്ത്, രാംമോഹൻ (15 ജൂൺ 2014). "ഒബാമയ്ക്കും മാർപാപ്പയ്ക്കും ഒപ്പം ആരാണീ മുരുഗാനന്ദം?". മാതൃഭൂമി. Archived from the original (പത്രലേഖനം) on 18 ജൂൺ 2014. Retrieved 18 ജൂൺ 2014.