ആർത്തർ ബി മക്ക്ഡൊനാൾഡ്

(Arthur B. McDonald എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർത്തർ ബി മക്ക്ഡൊനാൾഡ്  ഒരു കനേഡിയൻ ആസ്റ്റ്രോ ഫിസിസിസ്റ്റാണ്. അദ്ദേഹം സദ്ബറി നൂറ്റ്രിനോ ഇൻസ്റ്റിട്ട് ഓഫ് ഒബ്സർവേറ്ററി ഡയറക്ടറാണ്. ജാപ്പനീസ് ഊർജ്ജതന്ത്രഞ്ജനായ ടകാക്കി കജീറ്റ യോടൊപ്പം 2015-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു.

ആർത്തർ ബി മക്ക്ഡൊനാൾഡ്

Arthur B. McDonald in Stockholm in December 2015
ജനനം
ആർത്തർ ബി മക്ക്ഡൊനാൾഡ്

(1943-08-29) ഓഗസ്റ്റ് 29, 1943  (81 വയസ്സ്)
ദേശീയതCanadian
കലാലയം
അറിയപ്പെടുന്നത്Solving the solar neutrino problem
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾ
പ്രബന്ധംExcitation energies and decay properties of T = 3/2 states in 17O, 17F and 21Na. (1970)
ഡോക്ടർ ബിരുദ ഉപദേശകൻWilliam Alfred Fowler
വെബ്സൈറ്റ്queensu.ca/physics/arthur-mcdonald

ആദ്യകാല ജീവിതം

തിരുത്തുക

നോവ സ്കോട്ടിയയിലെ സിഡ്നിയിൽ 1943 ആഗസ്റ്റ് 29 -നാണ് മക്കഡോനാൾഡ് ജനിച്ചത്. 1964-ൽ ഫിസിക്സിൽ ബി.എസ്.സി യും, 1965-ൽ നോവ സ്കോട്ടിയയിലെ[3] ദാൽഹൗസി യൂണിവേഴ്സിറ്റിയിൽ .വച്ച് എം.എസ്.സിയും  നേടി.പിന്നീട് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വച്ച് 1969-ൽ തന്റെ പി.എച്ച്.ഡി പൂർത്തിയാക്കി.[4]

ആക്കാദമിക ജീവിതം

തിരുത്തുക

1970 മുതൽ 1982 വരെ  മക്ക്ഡൊനാൾഡ്  ഓട്ടവയിലെ ചാൽക്ക് നൂക്ലിയർ ലബോറട്ടറീസിലെ റിസർച്ച് ഓഫീസറായി പ്രവർത്തിച്ചിരുന്നു.പിന്നീട് 1982 മുതൽ 1989 വരെ പ്രിൻസ്റ്റോൺ യൂണിവേഴ്സിറ്റിയിലെ ഊർജ്ജതന്ത്രത്തിലെ പ്രൊഫസറായി ജോലി ചെയ്തു.അവിടെ നിന്ന് വിരമിച്ച് പിന്നീട് ക്വീൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അദ്ദേഹം ഇപ്പോൾ ക്വീൻ യൂണിവേഴ്സിറ്റയിലെ യണിവേഴ്സിറ്റി റിസർച്ച് ചെയറാണ്. കൂടാതെ പെരീമീറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്സിന്റെ ബോർഡ് മെമ്പറുകൂടിയാണ്.

റിസർച്ച്

തിരുത്തുക
മക്ക്ഡോനാൾഡ് തന്റെ റിസർച്ചിനെക്കുറിച്ച് സംസാരിക്കുന്നു.

ന്യൂട്രിനോകൾക്ക് മാസ്സ് ഉണ്ടോ  എന്ന് ഊർജ്ജതന്ത്രജ്ഞമാർ പരിശോധിക്കുകയായിരുന്നു. 1960 കൾക്ക് മുമ്പ് പരീക്ഷണങ്ങൾ കാണിച്ചത് നൂറ്റ്രിനോകൾക്ക് മാസ്സ് ഉണ്ട് എന്നായിരുന്നു. സൂര്യന്റെ തിയററ്റിക്കൽ മോഡലുകൾ തെളിയിച്ചത് നൂറ്റ്രിനോകൾ ചിതറികിടക്കുന്നവയാണെന്നാണ് .ഭൂമിയിലെ നൂറ്റ്രിനോ ഡിറ്റക്ടറുകൾ അതുതന്നെ കാണിച്ചുകൊണ്ടിരുന്നു. കാരണം നൂറ്റ്രിനോ വരുന്നത് മൂന്ന് രീതിയിലാണ്( ഇലക്ട്രോൺ, മുവോൺ, ടോ നൂറ്റ്രിനോസ്) അതുകൊണ്ടുതന്നെ സോളാർ നൂറ്റ്രിനോ ഡിറ്റക്ടറുകൾ ഇലക്ട്രോൺ നൂറ്റ്രിനോകളെ മാത്രമെ ഡിറ്റക്റ്റ് ചെയ്തു. ഒരു ന്യൂട്രിനോ ആന്ദോളനം ചെയ്യുകയാണെങ്കിൽ ക്വാണ്ടം മെക്കാനിക്ക്സ് അനുസരിച്ച് അതിന് മാസ്സുണ്ട്.[5]

ആഗ്സത് 2001ന് മാക്ക്ഡോനാൾഡിന്റെ കീഴിൽ സദ്ബറി നൂട്രിനോ ഒബ്സർവേറ്ററിയുടെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ ഒരു നൂട്രിനോ ഡിറ്റക്ടർ സ്ഥാപിച്ചു.അതിലൂടെ നൂട്രിനോ മറ്റ് രണ്ട് തരത്തിലുള്ള നൂട്രിനോകളുമായി ആന്ദോളനം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. എല്ലാ ശാസ്ത്ര മാഗസിനുകളും ഈ വിഷയത്തെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കി. ഇത് 2007-ലെ ഊർജ്ജതന്ത്രത്തിനുള്ള ബെൻജമിൻ ഫ്രാങ്ക്ലിൻ മെഡൽ, 2015-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ, 2015-ലെ ഫണ്ടമെന്റൽ ഫിസിക്സ് പ്രൈസ് എന്നിവ നേടികൊടുത്തു.

അവാർഡുകളും, ബഹുമതികളും

തിരുത്തുക
  • 2006, made an Officer of the Order of Canada[6]
  • 2007, awarded the Benjamin Franklin Medal in Physics with Yoji Totsuka[4]
  • 2009, elected a Fellow of the Royal Society (FRS) of London[2]
  • 2010, awarded the Canada Council Killam Prize in Natural Sciences for lifetime achievement in the field
  • 2011, awarded the Royal Society of Canada's Henry Marshall Tory Medal in recognition for having "brought great honour and intellectual wealth to Canada".[7]
  • 2015, awarded the Nobel Prize in Physics jointly with Takaaki Kajita for the discovery of neutrino oscillations, which shows that neutrinos have mass.[8]
  • 2015, promoted to Companion of the Order of Canada[9]
  • 2016, awarded the Fundamental Physics Prize
  • 2016, foreign associate of the National Academy of Sciences[10]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; whoswho എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 "Arthur McDonald biography".
  3. "CV Arthur B. McDonald" Archived 2021-01-07 at the Wayback Machine. (PDF). www.queensu.ca. 
  4. 4.0 4.1 "Arthur B. McDonald". www.fi.edu.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sno എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Order of Canada citation". 
  7. "Henry Marshall Tory Medal" Archived 2012-03-11 at the Wayback Machine..
  8. "The Nobel Prize in Physics 2015". www.nobelprize.org. 
  9. "Order of Canada Appointments".
  10. National Academy of Sciences Members and Foreign Associates Elected, News from the National Academy of Sciences, National Academy of Sciences, May 3, 2016, retrieved 2016-05-14 .
"https://ml.wikipedia.org/w/index.php?title=ആർത്തർ_ബി_മക്ക്ഡൊനാൾഡ്&oldid=4098891" എന്ന താളിൽനിന്ന് ശേഖരിച്ചത്