കലാസംവിധായകൻ
പരസ്യകല,വിപണനം, പ്രസാധനം, ചലച്ചിത്രം, ടെലിവിഷൻ, ഇന്റർനെറ്റ്, വീഡിയോ വിനോദങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ, കല സന്നിവേശം ചെയ്യുന്ന ആളാണ് കലാസംവിധായകൻ അഥവാ കലാസംശോധകൻ (ഇംഗ്ലീഷ്: Art Director). [1]
ചില കലാരൂപങ്ങളിൽ അനേകം കലാകാരന്മാർ ചേർന്ന് ഒരു കലാരൂപത്തെ ഭാഗികമായോ, ഘടകരൂപങ്ങളായോ വികസിപ്പിയ്ക്കുകയോ, സൃഷ്ടിയ്ക്കുകയോ ചെയ്യാം, എന്നാൽ അവയ്ക്ക് മേൽനോട്ടം വഹിയ്ക്കുകയും അവരുടെ കാഴ്ചപ്പാടിൽ ഒരു ഐകരൂപ്യം വരുത്തുകയും ചെയ്യുക എന്നതാണ് കലാസംവിധായകന്റെ ഒരു പ്രധാനചുമതല . മൊത്തത്തിലുള്ള ദൃശ്യഭംഗി, അതിന്റെ സംവേദനക്ഷമത, സവിശേഷതകളുടെ സംന്തുലനം, പ്രേഷകാനുഭവം ,പ്രതിഫലനം, എന്നതിന്റെയെല്ലാം ഉത്തരവാദിത്തം കലാസംവിധാനത്തിനാണുള്ളത്. കലാരൂപത്തിൽ ഉപയോഗിക്കുന്ന ദൃശ്യരൂപങ്ങളുടെയും കലാപരമായ ശൈലിയുടേയുമൊക്കെ തെരഞ്ഞെടുപ്പിലുള്ള തീരുമാനവും കലാസംവിധായകന്റേതായിരിക്കും.
അവലംബം
തിരുത്തുക- ↑ ഡി.സി. ബുക്സ് 2010ൽ പബ്ലിഷ് ചെയ്ത ശബ്ദതാരാവലി. പേജ് നമ്പർ 261
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found