അരിയക്കുടി രാമാനുജ അയ്യങ്കാർ
പ്രശസ്തരായ കർണാടക സംഗീതജ്ഞരിലൊരാളാണ് അരിയക്കുടി രാമനുജ അയ്യങ്കാർ (തമിഴ്:அரியகுடி ராமானுஜ ஐயங்கார்) (1890–1967). ഇന്നു നിലവിലിരിക്കുന്ന കച്ചേരിസമ്പ്രദായം ആവിഷ്കരിച്ചെടുത്തത് രാമനുജ അയ്യങ്കാരാണ്.[1]. തിരുപ്പാവൈയിലെ മുപ്പത് ഗീതകങ്ങൾക്ക് സംഗീതം നൽകി ആത്മാവ് പകർന്നത് ഇദ്ദേഹത്തിന്റെ വലിയ മഹത്ത്വമായി പരിഗണിക്കപ്പെടുന്നു.
അരിയക്കുടി രാമാനുജ അയ്യങ്കാർ | |
---|---|
അരിയക്കുടി രാമാനുജ അയ്യങ്കാർ | |
ജനനം | അരിയക്കുടി , തമിഴ്നാട് | മേയ് 19, 1890
മരണം | ജനുവരി 24, 1967 | (പ്രായം 76)
ജീവിതരേഖതിരുത്തുക
1890 മേയ് 19-ന് തമിഴ്നാട്ടിലെ കാരൈക്കുടിക്കു സമീപമുളള അരിയക്കുടി ഗ്രാമത്തിൽ തിരുവെങ്കിടം അയ്യങ്കാരുടെയും ചെല്ലമ്മാളുടെയും പുത്രനായി ജനനം. ഇരുപതാം വയസിൽ സ്വന്തമായി കച്ചേരി നടത്തിയ അദ്ദേഹത്തിന് മുപ്പത് വയസ് ആയപ്പോഴേക്കും നല്ല ഗായകൻ എന്ന അംഗീകാരം നേടിയെടുക്കുവാൻ കഴിഞ്ഞു. മനോധർമ്മം, മദ്ധ്യമ കാലത്തിൽ ആലാപനം, ഗമകങ്ങൾ, കല്പനാസ്വരങ്ങൾ എന്നീ മേഖലകളിൽ സവിശേഷമായ വ്യത്യസ്തത പുലർത്തുന്ന കാര്യത്തിൽ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ ബഹുമാനിക്കുമ്പോൾ തന്നെ പുതുമകളെ സ്വീകരിക്കുവാൻ താത്പര്യം കാണിച്ച ഈ മഹാസംഗീതജ്ഞൻ 1967 ജനുവരി 24-നു ചെന്നൈയിൽ വെച്ച് അന്തരിച്ചു.[2]
പുരസ്കാരങ്ങൾതിരുത്തുക
1958-ലെ പത്മഭൂഷൺ പുരസ്കാരത്തിന് പുറമേ സംഗീതകലാനിധി, സംഗീതരത്നാകാര, സംഗീതകലാശിഖാമണി, ഗായകശിഖാമണി തുടങ്ങിയ നിരവധി ബഹുമതികൾ അരിയക്കുടി രാമനുജ അയ്യങ്കാർക്ക് ലഭിച്ചിട്ടുണ്ട്.
അവലംബംതിരുത്തുക
- ↑ ജിമ്മി മാത്യു, കർണാടക സംഗീതം, എച്ച് & സി ബുക്സ്,തൃശൂർ, 2008 ഓഗസ്റ്റ്
- ↑ "ശ്രീറാം വെങ്കട്‌കൃഷ്ണൻ, ദ് ഹിന്ദു ഓൺലൈൻ , ജനുവരി 26,2007". മൂലതാളിൽ നിന്നും 2010-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-28.