ഈശ്വരമുല്ല
അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിലെ ഒരിനം
(Aristolochia tagala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിലെ ഒരിനമാണ് Indian birthwort എന്നറിയപ്പെടുന്ന ഈശ്വരമുല്ല (ശാസ്ത്രീയനാമം: Aristolochia tagala). ഈശ്വരമൂലി, കരളകം, വലിയ അരയൻ, ഗരുഡക്കൊടി, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിലും അറിയപ്പെടുന്നു. ഹിമാലയം മുതൽ ശ്രീലങ്ക വരെയും തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും കാട്ടിലും കാടിനു പുറത്തുമെല്ലാം മരത്തിലും കുറ്റിച്ചെടിയിലും കയറിക്കിടക്കുന്ന ഒരു വള്ളിച്ചെടിയാണിത്. Troides helena, നാട്ടുറോസ് എന്നീ പൂമ്പാറ്റകളുടെ ആഹാരസസ്യമാണിത്. വിത്തുവഴിയോ കമ്പുമുറിച്ചുനട്ടോ പുതിയ ചെടി ഉണ്ടാക്കാം[1]. മലയയിൽ പനിക്കെതിരെ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. ഫിലിപ്പൈൻസിലും ഇന്ത്യയിലും ഇതു പലവിധ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഹോങ്കോങ്ങിൽ ഇതൊരു സംരക്ഷിത സസ്യമാണ്.
ഈശ്വരമുല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. tagala
|
Binomial name | |
Aristolochia tagala |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-09. Retrieved 2012-10-24.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://habitatnews.nus.edu.sg/pub/naturewatch/text/a101c.htm Archived 2016-03-03 at the Wayback Machine.
- ചിത്രങ്ങൾ [1]
- http://www.somemagneticislandplants.com.au/index.php/plants/190-aristolochia-tagala Archived 2013-04-09 at the Wayback Machine.