ആരിഫ ജാൻ
കശ്മീരിലെ ശ്രീനഗറിൽ കമ്പിളിനിർമ്മാണരംഗത്തെ ഒരു ഇന്ത്യൻ പ്രവർത്തകയാണ് ആരിഫ ജാൻ (ജനനം c. 1987). 2020 മാർച്ച് 8-ന് ജാന് നാരീശക്തി പുരസ്കാരം ലഭിച്ചു.
ആരിഫ ജാൻ | |
---|---|
ജനനം | c. |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | reviving handicrafts in India |
ജീവിതം
തിരുത്തുകകാശ്മീരി കലയായ നാംദ എന്നറിയപ്പെടുന്ന റഗ് നിർമ്മാണത്തെ പുനരുജ്ജീവിപ്പിച്ചതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.[1] ശ്രീനഗറിലെ ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ അവർ നംദ ടെക്‌സ്റ്റൈൽസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടു. 11-ആം നൂറ്റാണ്ട് മുതൽ നംദ റഗ്ഗുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കമ്പിളി നാരിന്റെ പാളികൾ ഒന്നിച്ച് അടിച്ച്, പിന്നീട് തിളങ്ങുന്ന എംബ്രോയ്ഡറി ചെയ്യുന്നു. ശ്രീനഗറിലെ പഴയ പ്രദേശങ്ങൾ ഇതിന് പേരുകേട്ടതാണ് എന്നാൽ ഡൈയിംഗ് പോലുള്ള ചില പാടവങ്ങൾ ഇപ്പോൾ ജനപ്രിയമായ തൊഴിലല്ല.[2] 25 പേർ ജോലി ചെയ്യുന്ന മൂന്ന് നിർമ്മാണ കേന്ദ്രങ്ങൾ സൃഷ്ടിച്ച അവർ കൂടാതെ 100 വനിതകൾക്ക് ഈ കമ്പിളി റഗ്ഗുകൾ നിർമ്മിക്കാൻ ഈ കേന്ദ്രങ്ങളിൽ പരിശീലനം നൽകിയിട്ടുമുണ്ട്.
അവലംബം
തിരുത്തുക- ↑ "Arifa Jan's journey: From reviving 'Namda' art to Nari Shakti Puraskar". Deccan Herald (in ഇംഗ്ലീഷ്). 2020-03-08. Retrieved 2020-04-09.
- ↑ "Namda - The traditional felted craft of Kashmir". Hindustan Times (in ഇംഗ്ലീഷ്). 2017-02-17. Retrieved 2020-04-09.