സാമുദ്രപ്പച്ച

ചെടിയുടെ ഇനം
(Argyreia nervosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറ്റിച്ചെടിയായും പിന്നീട് വള്ളിച്ചെടിയായും വളരുന്ന ഒരു ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാർദ്ധക്യത്തെ അകറ്റാൻ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) സംസ്കൃതത്തിൽ വൃദ്ധദരകഃ, വൃദ്ധദാരു, വൃഷ്യഗന്ധ എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ Elephant creeper എന്നാണ് പേരു്.

സാമുദ്രപ്പച്ച
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. nervosa
Binomial name
Argyreia nervosa
(Burm.f.) Bojer
Synonyms

Argyreia speciosa (L.f.) Sweet
Convolvulus nervosus Burm.f.
Convolvulus speciosus L.f.
Lettsomia nervosa (Burm.f.) Roxb.[1]

ജന്മദേശം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. സമുദ്രനിരപ്പിൽ നിന്നും 500മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വർഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകൾ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.

വിവിധയിനങ്ങൾ

തിരുത്തുക

Ipomea biloba- യെ കേരളത്തിൽ ചിലയിടത്ത് സാമുദ്രപച്ചയായി കരുതുന്നുണ്ട്.

രൂപവിവരണം

തിരുത്തുക

ഉയരത്തിൽ പടരുന്ന ചെടിയാണ്. ഇലകൾക്ക് ഹൃദയാകൃതിയാണ്.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം  : കഷായം, കടു, തിക്തം
  • ഗുണം  : പിശ്ചിലം, ലഘു, സ്നിഗ്ധം, സരം
  • വീര്യം : ഉഷ്ണം
  • വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

ഇല, വേര്, സമൂലം

ഔഷധ ഗുണം

തിരുത്തുക

രക്തശുദ്ധിയുണ്ടാക്കുന്നു. വാജീകരണമാണ്.

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  1. "Taxon: Argyreia nervosa (Burm. f.) Bojer". Germplasm Resources Information Network. United States Department of Agriculture. 2002-09-03. Retrieved 2010-11-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാമുദ്രപ്പച്ച&oldid=3800428" എന്ന താളിൽനിന്ന് ശേഖരിച്ചത്