ഏപ്രിൽ 8
തീയതി
(April 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 8 വർഷത്തിലെ 98(അധിവർഷത്തിൽ 99)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 217 - റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു.
- 1899 - മാർത്ത പ്ലേസ്, വൈദ്യുതകസേരയിൽ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി.
- 1929 - ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വർ ദത്തും ദില്ലി സെൻട്രൽ അസ്സെംബ്ലിയിൽ ബോംബെറിഞ്ഞു.
- 1946 - ലീഗ് ഓഫ് നേഷൻസിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു.
- 1950 - ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു.
- 1957 - സൂയസ് കനാൽ വീണ്ടും തുറന്നു.
- 1973 - സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങൾ.
- 1999 - ഹരിയാന ഗണപരിഷത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.