അന്റോണിനസ് പയസ്

(Antoninus Pius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്റോണിനസ് പയസ് (Antoninus Pius) എന്ന പേരിലറിയപ്പെടുന്ന ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് ഒരു റോമൻ ചക്രവർത്തിയായിരുന്നു. റോമൻ കോൺസലായിരുന്ന ഒറേലിയസ് ഫുൾവിയന്റെ മകനായി എ.ഡി. 86-ൽ ജനിച്ചു. ഭരണകാര്യങ്ങളിൽ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയൻ (76-138) തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ൽ റോമൻ ചക്രവർത്തിയായി. 23 വർഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിർത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. ഇംഗ്ളണ്ടിലെ അന്റോണൈൻകോട്ട പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ൽ അന്റോണിനസ് അന്തരിച്ചു. തുടർന്ന് ദത്തുപുത്രൻമാരായ മാർക്കസ് ഒറേലിയസും ലൂഷ്യസ് ഒറേലിയസ് വെറസും ചക്രവർത്തിമാരായി.

അന്റോണിനസ് പയസ് Antoninus Pius
റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി
ഭരണകാലം11 ജൂലൈ 138 – 7 മാർച്ച് 161
പൂർണ്ണനാമംടൈറ്റസ് ഔറേലിയസ് ഫുൾവിസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് (ജനനം മുതൽ ഹാഡ്രിയൻ ദത്തെടുത്തത് വരെ);
ടൈറ്റസ് യൂലിയസ് സീസർ അന്റോണിനസ് (ദത്തെടുക്കൽ മുതൽ കിരീടധാരണം വരെ); സീസർ ടൈറ്റസ് യൂലിയസ് ഹാഡ്രിയാനസ് അന്റോണിനസ് അഗസ്റ്റസ് പയസ്
(ചക്രവർത്തിയായി)
അടക്കം ചെയ്തത്ഹാഡ്രിയന്റെ ശവകുടീരം
മുൻ‌ഗാമിഹാഡ്രിയൻ
പിൻ‌ഗാമിമാർക്കസ് ഒറേലിയസ്, ലൂഷ്യസ് വെറസ്
ഭാര്യമാർ
അനന്തരവകാശികൾഫൗസ്റ്റിന ദ യങർ, മറ്റൊരു പുത്രിയും രൺറ്റ് പുത്രന്മാരും, എല്ലാവരും 138-ന് മുമ്പേ മരിച്ചു (സ്വാഭാവികം); മാർകസ് ഔറേലിയസ്
, ലൂഷ്യസ് വെറസ്(ദത്ത്)
രാജവംശംഅന്റോണൈൻ
പിതാവ്ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് (സ്വാഭാവികം);
ഹാഡ്രിയൻ (ദത്ത്, 25 ഫെബ്രുവരി 138 മുതൽ)
മാതാവ്അറിയ ഫാഡില
"https://ml.wikipedia.org/w/index.php?title=അന്റോണിനസ്_പയസ്&oldid=2361297" എന്ന താളിൽനിന്ന് ശേഖരിച്ചത്