അന്നപ്രാശനം
(Annaprashana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷോഡശക്രിയകളിൽപ്പെടുന്ന ഏഴാമത്തെ ക്രിയ ആണ് അന്നപ്രാശനം.(സംസ്കൃതം: अन्नप्राशन), ചോറൂണ് എന്നും ഇതിന് പറയാറുണ്ട്. ശിശു ആദ്യമായി അരി ഭക്ഷണം കഴിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. അതുവരെ അമ്മയുടെ പാൽ മാത്രം കഴിക്കുന്ന കുട്ടിക്ക് അന്നു മുതൽ എല്ലാ ഭക്ഷണവും കൊടുത്തുതുടങ്ങുന്നു. ആറാമത്തെ മാസത്തിലോ എട്ടാമത്തെ മാസത്തിലോ ഈ ക്രിയ ചെയ്യാവുന്നതാണ്. (ഏഴാം മാസം നിഷേധിച്ചു കാണുന്നു.) ഷോഡശക്രിയകളിൽ ഇന്ന് പ്രസക്തി നഷ്ടപ്പെട്ടില്ല്ലാത്ത ക്രിയ എന്ന നിലക്കും ഇതു പ്രധാന മാണ്. (ജാതകർമ്മം, നാമകരണം പോലുള്ള പല ക്രിയകളും ചെയ്യാതെയും, ചിലപ്പോൾ ക്രിയാമാത്രമായും പലപ്പോഴും കാലം-സമയം തെറ്റിച്ചും ഒക്കെ ചെയ്യുമ്പോൾ അന്നപ്രാശനം മിക്കവാറും കേമമായിത്തന്നെ നടത്തിക്കാണുന്നു.)