അരാജക കമ്മ്യൂണിസം

(Anarchist communism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉല്പാദനത്തിന്റെ പൊതു ഉടമസ്ഥാവകാശത്തിനു വേണ്ടിയും‌‌, നേരിട്ടുള്ള ജനാധിപത്യത്തിനു വേണ്ടിയും‌‌ സന്നദ്ധസംഘടനകൾ വഴിയായോ തൊഴിലാളി സം‌‌ഘടനകള്വഴിയായോ ഉള്ള കൂട്ടുകെട്ടുവഴി എല്ലാവർ‌‌ക്കും തങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതെന്നു വിഭാവനം ചെയ്യുന്ന ഒരു ഗിഫ്റ്റ് എക്കോണമിക്കു വേണ്ടിയും നിലകൊള്ളുകയും അതിനുവേണ്ടി രാഷ്ട്രത്തിന്റെയും, വ്യക്തികളുടെയും സ്വത്തവകാശവും, മൂലധനാഷ്ഠിതിവ്യവസ്ഥയും തള്ളിക്കളയുന്നതിനും ആഹ്വാനം ചെയ്യുന്ന തത്ത്വശാസ്ത്രമാണ്‌ അരാജക കമ്മ്യൂണിസം‌‌[1][2] (Anarchist communism). അരാജകകമ്മ്യൂണിസ്റ്റുകാരായ പീറ്റർ ക്രോപോറ്റ്കിൻ‌‌‌‌ മുറേ ബൂക്ചിൻ എന്നിവരുടെ അഭിപ്രായപ്രകാരം‌‌, അത്തരമൊരു സമൂഹത്തിലെ അംഗങ്ങൾ‌‌ പരസ്പര സഹായത്തിന്റെയും‌‌ പൊതു ഉടമസ്ഥതയും ആവശ്യകതമനസ്സിലാക്കുന്നവരാകയാൽ‌‌ അവർ‌‌‌‌ സ്വമേധയാ തൊഴിലുകൾ‌‌‌‌ ഏറ്റെടുത്ത് ചെയ്യുന്നവരായിരിക്കും‌‌. സ്വകാര്യ സ്വത്തവകാശമാണ് ചൂഷണത്തിനും ക്രൂരതകൾ‌‌ക്കും കാരണമെന്നാണ് ക്രോപോറ്റ്കിൻ‌‌ വിശ്വസിച്ചിരുന്നത്, ആകയാൽ‌‌ അതിനെ തള്ളിക്കളയാനും പൊതു ഉടമസ്ഥാവകാശം കൊണ്ടുവരണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

അവലം‌‌ബം‌‌

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരാജക_കമ്മ്യൂണിസം&oldid=3838260" എന്ന താളിൽനിന്ന് ശേഖരിച്ചത്