അമൃത പട്ടേൽ

സഹകരണ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ വ്യവസായിയും പരിസ്ഥിതി പ്രവർത്തകയും
(Amrita Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഹകരണ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ വ്യവസായിയും പരിസ്ഥിതി പ്രവർത്തകയുമാണ് അമൃത പട്ടേൽ. ലോകത്തിലെ ഏറ്റവും വലിയ ക്ഷീര വികസന പരിപാടിയായ ഓപ്പറേഷൻ ഫ്‌ളഡിന് നേതൃത്വം നൽകിയ 1998 മുതൽ 2014 വരെ അവർ ദേശീയ ക്ഷീര വികസന ബോർഡിന്റെ തലവനായിരുന്നു. മറ്റ് നിരവധി സ്ഥാപനങ്ങളുടെ അധ്യക്ഷയായ അവർ ബാങ്കുകളുടെ ബോർഡ് അംഗവുമാണ്. 2001-ൽ അവർക്ക് പത്മഭൂഷൺ ലഭിച്ചു.

Amrita Patel
Patel in 2016
ജനനം (1943-11-13) 13 നവംബർ 1943  (81 വയസ്സ്)
തൊഴിൽBusinessperson
മാതാപിതാക്ക(ൾ)
പുരസ്കാരങ്ങൾPadma Bhushan (2001)
The President of India Pratibha Patil presenting the Indira Gandhi Paryavaran Puraskar (2005) to Amrita Patel at the World Environment Day 2008 and 30th Year of the Foundation of National Museum of Natural History

ആദ്യകാല ജീവിതം

തിരുത്തുക

1943 നവംബർ 13ന് ന്യൂഡൽഹിയിലെ സഫ്ദർജംഗ് റോഡിലെ 1 എന്ന സ്ഥലത്താണ് അമൃത പട്ടേൽ ജനിച്ചത്. സർക്കാർ ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായ ഹിരുഭായ് എം. പട്ടേലിന്റെയും ഗുജറാത്തി കുടുംബത്തിലെ സവിതാബെന്നിന്റെയും അഞ്ച് പെൺമക്കളിൽ ഏറ്റവും ഇളയവളായിരുന്നു അവർ. അവരുടെ പിതാവ് വിരമിച്ചപ്പോൾ, അവരുടെ കുടുംബം 1959-ൽ ഗുജറാത്തിലെ ആനന്ദിലേക്ക് താമസം മാറ്റി. മുംബൈയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അവർ വെറ്ററിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബൻഡറിയിൽ ബാച്ചിലർ പഠനം പൂർത്തിയാക്കി. 1965-ൽ അമുൽ എന്ന ക്ഷീര സഹകരണ സംഘത്തിൽ ചേർന്നു. വർഗീസ് കുര്യന്റെ കീഴിൽ പരിശീലനം നേടി.[1][2][3]

അമുലിൽ നാല് പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിന് ശേഷം, 1998 മുതൽ 2014 വരെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിന്റെ (NDDB) ചെയർപേഴ്‌സണായി അവർ സേവനമനുഷ്ഠിച്ചു.[4]

അവർ ഡൽഹിയിലെ മദർ ഡെയറിയുടെ ചെയർപേഴ്സണായി; ഇന്റർനാഷണൽ ഡയറി ഫെഡറേഷന്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റും പിന്നീട് ഹിമാചൽ പ്രദേശ് ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.[1] അവർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുടെ ബോർഡുകളിൽ അംഗമായിരുന്നു.[4]

പരിസ്ഥിതിസംരക്ഷണത്തിനായി അവർ വാദിക്കുന്നു. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ ഇക്കോളജിക്കൽ സെക്യൂരിറ്റിയുടെ ചെയർപേഴ്‌സണായിരുന്നു അവർ.[2][5] അവർ സർദാർ പട്ടേൽ റിന്യൂവബിൾ എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആനന്ദ്, ചാരുതാർ ആരോഗ്യ മണ്ഡലം എന്നിവയുടെ ചെയർമാനുമാണ്.[4]

അംഗീകാരം

തിരുത്തുക

ഫിനാൻഷ്യൽ എക്‌സ്‌പ്രസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ജവഹർലാൽ നെഹ്‌റു ജൻമ ശതാബ്ദി അവാർഡ് (1999-2000), വേൾഡ് ഡയറി എക്‌സ്‌പോയുടെ ഇന്റർനാഷണൽ പേഴ്‌സൺ ഓഫ് ദ ഇയർ (1997), ഇൻഡ്യൻ എന്നിവയുൾപ്പെടെ ഡയറി മേഖലയുടെ വികസനത്തിലും മാനേജ്‌മെന്റിലും അവർ നൽകിയ സംഭാവനകൾക്ക് ഡയറി അസോസിയേഷൻ ഫെലോഷിപ്പ്, കൃഷിമിത്ര അവാർഡ്, ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയുടെ ഫൗണ്ടേഷൻ ദേശീയ അവാർഡ്, സഹകാരി ബന്ധു അവാർഡ്, ബോർലോഗ് അവാർഡ് (1991), ഇന്ദിരാഗാന്ധി പര്യവരൺ പുരസ്‌കാരം (2005),[1][4] മഹീന്ദ്ര സമൃദ്ധി കൃഷി ശിരോമണി സമ്മാൻ (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2016).[6]തുടങ്ങി വിവിധ അവാർഡുകൾ ലഭിച്ചു.

അംഗീകാരം

തിരുത്തുക

ഫിനാൻഷ്യൽ എക്‌സ്‌പ്രസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ജവഹർലാൽ നെഹ്‌റു ജൻമ ശതാബ്ദി അവാർഡ് (1999-2000), വേൾഡ് ഡയറി എക്‌സ്‌പോയുടെ ഇന്റർനാഷണൽ പേഴ്‌സൺ ഓഫ് ദ ഇയർ (1997), ഇൻഡ്യൻ ഡയറി അസോസിയേഷൻ ഫെലോഷിപ്പ്, കൃഷിമിത്ര അവാർഡ്, ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയുടെ ഫൗണ്ടേഷൻ ദേശീയ അവാർഡ്, സഹകാരി ബന്ധു അവാർഡ്, ബോർലോഗ് അവാർഡ് (1991), ഇന്ദിരാഗാന്ധി പര്യവരൺ പുരസ്‌കാരം (2005),[1][4] മഹീന്ദ്ര സമൃദ്ധി കൃഷി ശിരോമണി സമ്മാൻ (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2016) എന്നിവയുൾപ്പെടെ ഡയറി മേഖലയുടെ വികസനത്തിലും മാനേജ്‌മെന്റിലും അവർ നൽകിയ സംഭാവനകൾക്ക് വിവിധ അവാർഡുകൾ ലഭിച്ചു. [7]

2001-ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.[1][4]

  1. 1.0 1.1 1.2 1.3 1.4 Vyas, Rajani (2012). ગુજરાતની અસ્મિતા Gujaratni Asmita [Who's Who of Gujarat] (in ഗുജറാത്തി) (5th ed.). Ahmedabad: Akshara Publication. p. 314. OCLC 650457017.
  2. 2.0 2.1 "The lonely mission of Amrita Patel". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 2003-12-17. Retrieved 2019-04-10.
  3. "Amrita Patel on Kurien's ideologies, the road ahead". Rediff. 2012-09-12. Retrieved 2019-04-10.
  4. 4.0 4.1 4.2 4.3 4.4 4.5 "Dr. Amrita Patel | nddb.coop". www.nddb.coop. Retrieved 2019-04-10.
  5. "Amrita Patel gets environ award". The Hindu Business Line (in ഇംഗ്ലീഷ്). 2008-06-06. Retrieved 2017-03-04.
  6. Srivastava, Shilpika (2016-03-08). "Amrita Patel awarded with Mahindra Samriddhi Krishi Shiromani Samman". Jagranjosh.com. Retrieved 2019-04-10.
  7. Srivastava, Shilpika (2016-03-08). "Amrita Patel awarded with Mahindra Samriddhi Krishi Shiromani Samman". Jagranjosh.com. Retrieved 2019-04-10.
"https://ml.wikipedia.org/w/index.php?title=അമൃത_പട്ടേൽ&oldid=3737416" എന്ന താളിൽനിന്ന് ശേഖരിച്ചത്