അമീന അഹമ്മദ് അഹൂജ
(Ameena Ahmad Ahuja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയയായ പെയിന്ററും കാലിഗ്രാഫറും എഴുത്തുകാരിയുമാണ് അമീന അഹമ്മദ് അഹൂജ. ഉറുദു കവിതകളാണ് ഇവരുടെ രചനകളുടെ പ്രേരണ.[1] എഴുത്തുകാരനും വക്കീലുമായ നൂറുദ്ദീൻ അഹമ്മദിന്റെയും ബ്രിട്ടൻകാരിയായ അമ്മയുടെയും മകളാണ്. ലണ്ടൻ സർവകലാശാലയിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്ടിലെ പൂർവ വിദ്യാർത്ഥിയാണ്.[2] ജവഹർലാൽ നെഹ്രു സർവകലാശാലയിലെ റഷ്യൻ അധ്യാപികയായിരുന്നു. റഷ്യനു പുറമെ പേർഷ്യൻ, ജർമ്മൻ, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും വൈദഗ്ദ്ധ്യമുണ്ട്. മോസ്കോ, ടോക്യോ, വെനിസുവേല തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] [4] കാലിഗ്രാഫി ഇൻ ഇസ്ലാം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. [5] 2009 ൽ പത്മശ്രീ പുരസ്കാര ലഭിച്ചു.[6]
അമീന അഹമ്മദ് അഹൂജ
ലിംഗം | സ്ത്രീ |
---|---|
പൗരത്വം | ഇന്ത്യ |
ജന്മസ്ഥലം | ഇന്ത്യ |
പിതാവ് | Nuruddin Ahmed |
തൊഴിൽ | academic |
ആർക്കുവേണ്ടി ജോലി ചെയ്യുന്നു | കൊളംബിയ സർവ്വകലാശാല, ജവഹർലാൽ നെഹ്രു സർവകലാശാല |
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ | Slade School of Fine Art |
മതം | ഇസ്ലാം |
ലഭിച്ച പുരസ്കാരങ്ങൾ | Padma Shri in arts |
അവലംബം
തിരുത്തുക- ↑ "Calligraphying Poetry on Canvas". The South Asian. April 2005. Archived from the original on 2017-02-03. Retrieved February 12, 2016.
- ↑ "Amazing synthesis of art, poetry". The Hindu. 17 May 2007. Retrieved February 12, 2016.
- ↑ "Animal verse". India Today. 5 March 2001. Retrieved February 12, 2016.
- ↑ "Ameena Ahmad Ahuja donates 33 paintings to Jamia Millia Islamia". One India. 16 May 2007. Retrieved February 12, 2016.
- ↑ Ameena Ahmed Ahuja (2009). Calligraphy in Islam. Penguin India. p. 120. ISBN 9780670082605.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2014-11-15. Retrieved January 3, 2016.